Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റിവീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽവ്യാജ ഒപ്പിട്ട് സാമ്പത്തിക തിരിമറി; മുൻ എംഎൽഎ സി സി മുകുന്ദന്റെ പിഎയെ അറസ്റ്റ് ചെയ്യാതെ പൊലീസ്മഴ കനക്കും;നാലു ദിവസത്തിനകം കാലവർഷം കേരളത്തിലെത്തും,വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം; രോഗിയുടെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തി

ഏറ്റവും പുതിയത്

കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം; രോഗിയുടെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തി

BigTV News Desk BigTV News Desk
May 22, 2026 1 min read
Share: Facebook Twitter WhatsApp Telegram
കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം; രോഗിയുടെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തി

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. ആറന്മുള സ്വദേശിയായ 68കാരിയുടെ ശരീരത്തിൽ നിന്ന് കുത്തിവെപ്പിന് ഉപയോഗിച്ച സൂചി കണ്ടെത്തി. ഒരു വർഷം മുമ്പ് കുത്തിവെപ്പ് എടുത്തപ്പോൾ സൂചി ശരീരത്തിൽ കുടുങ്ങുകയായിരുന്നുവെന്ന് വത്സല ആരോപിച്ചു. സംഭവത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരൻ പത്തനംതിട്ട ഡിഎംഒയോട് റിപ്പോർട്ട്‌ തേടി.

പനിയും ചർദ്ദിയും വയറിളക്കവുമായി ഒരു വർഷം മുമ്പാണ് ആറന്മുള സ്വദേശി വത്സല കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ നിന്ന് കുത്തിവെപ്പ് എടുത്തു. രോഗം മാറി ഭേദമായിട്ടും കുത്തിവെപ്പ് എടുത്ത ഇടുപ്പിന്റെ ഭാഗത്തെ വേദന മാറിയില്ല. ദിവസങ്ങൾ പിന്നിടുമ്പോഴും വേദന അസഹനീയമായി തുടർന്നു. തുടർന്ന് കുത്തിവെപ്പ് എടുത്ത സ്ഥലത്ത് നീർക്കെട്ടും പഴുപ്പും ഉണ്ടായി. ഇതോടെയാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വീണ്ടും എത്തി വത്സല എക്സ്റേ എടുത്ത് പരിശോധിച്ചത്. ഇടുപ്പിന്റെ ഭാഗത്ത് സൂചി തറച്ചിരിക്കുന്നത് എക്സ്റേയിൽ വ്യക്തമായി. ഒരു വർഷമായി ശരീരത്തിൽ തറച്ചിരിക്കുന്ന സൂചി പുറത്തെടുക്കാൻ ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ല. സൂചിയുടെ ഒരു ഭാഗം മാത്രമാണ് പുറത്തെടുക്കാൻ സാധിച്ചത്.

ആശുപത്രിയിൽ നിന്ന് കുത്തിവെപ്പ് എടുത്തപ്പോൾ സൂചി കുടുങ്ങിയതാണോ എന്ന് പറയാൻ കഴിയില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ. കുത്തിവെപ്പിന് ഉപയോഗിക്കുന്ന സൂചിയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. കൂടുതൽ പരിശോധന നടത്തിയാലേ കാര്യങ്ങളിൽ വ്യക്തത വരുവെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഒരു വർഷത്തിന് മുമ്പ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതല്ലാതെ മറ്റെവിടെയും ചികിത്സയ്ക്കായി പോയിട്ടില്ലെന്ന് വത്സലയും കുടുംബവും വ്യക്തമാക്കി. സംഭവത്തിൽ ആരോഗ്യമന്ത്രി പത്തനംതിട്ട ഡിഎംഒയോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.

Tags:

#kozhencherry district hospitall #needle #pathanamthitta
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി

ഏറ്റവും പുതിയത്

ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

ഏറ്റവും പുതിയത്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

Recent Posts

  • മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു
  • സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി
  • തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap