Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഡൽഹി പ്രക്ഷോഭത്തിന്‍റെ ഭാവിയെന്ത്? ഇൻഡ്യാ സഖ്യത്തിന്‍റെ സമരം എങ്ങനെ മുന്നോട്ടുപോകും? വീണ്ടും ഇറങ്ങുമോ സിജെപി?സി.പി.എം നേതൃത്വത്തിനെതിരെ അസംതൃപ്തി പരസ്യമാക്കി പി.പി. ദിവ്യസിഎംആർഎൽ–എക്സാലോജിക് കേസിൽ സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പിണറായി വിജയൻശബരിമല റോപ് വേ നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിൽഖത്തർ കെ.എം.സി.സി ഓഫീസിൽ നിന്ന് എട്ടുകോടിയോളം രൂപ കവർന്ന കേസിൽ പിടിയിലായ കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണന്റെ കുറ്റസമ്മത വീഡിയോ പുറത്ത്മുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിലെ കുറ്റപത്രത്തിൽ തന്റെ പേരിൽ കൃത്രിമ മൊഴി രേഖപ്പെടുത്തിയെന്ന് മുൻ കണ്ണൂർ ടൗൺ എസ്.ഐ ദീപ്തിതൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി തിരുവമ്പാടി ദേവസ്വംതിരുവനന്തപുരം പാറശ്ശാലയിൽ മണ്ണിടിഞ്ഞ് വീണ് നിരവധി യാത്രക്കാരുമായി പോയ ട്രെയിൻ പാളം തെറ്റികോഴിക്കോട് നല്ലളത്തിന് സമീപം റെയിൽവേ പാളത്തിൽ ലോഹം ഉരുകിയ നിലയിൽചാപ്പകുത്തലിനെതിരെ കെപിസിസി പ്രസിഡണ്ടിനെ പ്രതിഷേധം അറിയിക്കാൻ കോൺഗ്രസിലെ യുവ നേതാക്കൾമുൻ മന്ത്രി വീണാ ജോർജിൻറെ ഗൺമാനെക്കൊണ്ട് നുണ പറയിപ്പിച്ചതാര്? അന്നത്തെ സ്പീക്കർ സംശയമുനയിലോ?പൂരം നടത്തേണ്ടവർ പൂരം കലക്കിയോ? തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ പ്രതിസ്ഥാനത്ത് എത്തുമ്പോൾ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ശബരിമല റോപ് വേ നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിൽ

ഏറ്റവും പുതിയത്

ശബരിമല റോപ് വേ നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിൽ

Rakhi Bigtv Rakhi Bigtv
October 22, 2026 1 min read
Share: Facebook Twitter WhatsApp Telegram
ശബരിമല റോപ് വേ നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിൽ

നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരമായി റവന്യൂ വകുപ്പ് കണ്ടെത്തിയതും വനഭൂമി തന്നെയെന്ന് വനം വകുപ്പിന്റെ വാദം. ഇതാണ് നേരിടുന്ന പുതിയ തടസ്സം. ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനിലെ കട്ടിളപ്പാറ സെറ്റിൽമെൻ്റിലാണ് 4.5336 ഹെക്ടർ ഭൂമി റവന്യു വകുപ്പ് പകരം കണ്ടെത്തിയത്.

ശബരിമലയിലേക്കുള്ള പൂജ സാമഗ്രികളും, അന്നദാനത്തിനായുള്ള ഉല്പന്നങ്ങളും പമ്പയിൽ നിന്നും സന്നിധാനത്തേക്ക് എത്തിക്കുന്നതിനാണ് റോപ്പ് വേ സംവിധാനത്തെക്കുറിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആലോചിച്ചത്. ട്രാക്ടറുകളിലുള്ള ചരക്ക് നീക്കം ഭക്തർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത് പരിഗണിച്ചായിരുന്നു തീരുമാനം. 2015ൽ റോപ് വേ നിർമിക്കാൻ കരാർ കമ്പനിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒപ്പുവച്ചു. പമ്പാ ഹിൽടോപ്പിൽ നിന്ന് ആരംഭിച്ച് മാളികപ്പുറം പോലീസ് ബാരക്കിന് സമീപം വരെ എത്തുന്ന രീതിയിൽ 2. 5 കിലോമീറ്ററോളം ദൈർഘ്യത്തിലാണ് റോപ്പ് വേ നിർമ്മിക്കാൻ തീരുമാനിച്ചത്. 2023 മെയിൽ സർവ്വേയും പൂർത്തിയായി. വനഭൂമിയിലൂടെ കടന്ന് പോകേണ്ടതിനാൽ റോപ്‌വേക്കായി എടുക്കുന്ന വനഭൂമിക്ക് പകരമായി ഭൂമി നൽകണമെന്നായിരുന്നു വനംവകുപ്പിന്റെ നിബന്ധന. ഇടുക്കി കഞ്ഞിക്കുഴിയിലും ചിന്നക്കനാൽ സിമൻ്റ് പാലം ഭാഗത്തും ഭൂമി കണ്ടെത്തിയെങ്കിലും എതിർപ്പിനെ തുടർന്ന് സ്ഥലം കൈമാറാൻ ആയില്ല. ഒടുവിൽ ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനിലെ കട്ടിളപ്പാറ സെറ്റിൽമെൻ്റിൽ നാലര ഹെക്ടർ സ്ഥലം കണ്ടെത്തി. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത്, അന്നത്തെ വനം റവന്യു, ദേവസ്വം മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗത്തിൽ ഭൂമി വനം വകുപ്പിന് കൈമാറാൻ തീരുമാനിക്കുകയും ചെയ്തു. കേന്ദ്ര വനം വന്യജീവി ബോർഡ് നിയോഗിച്ച പ്രത്യേക സംഘം പദ്ധതി പ്രദേശം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി. ബോർഡിൻ്റെ അനുമതി ലഭ്യമായാലുടൻ ഭൂമി വനം വകുപ്പിന് കൈമാറി റോപ്പ് വേ നിർമ്മാണം ആരംഭിക്കാനായിരുന്നു നീക്കം. ദേവസ്വം ബോർഡിൻ്റെ ഈ നീക്കത്തിനാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. മനുഷ്യ വന്യ ജീവി സംഘർഷം രൂക്ഷമായ വനാതിർത്തികളിൽ നിന്ന്, ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ആവിഷ്‌ക്കരിച്ച നവകിരണം ആർ കെ ഡി പി പദ്ധതിയിൽ ഉൾപ്പെട്ട ഭൂമിയാണ് കട്ടിളപ്പാറയിലേതെന്നാണ് പുതിയ വിവരം. ഏറ്റെടുത്ത ഭൂമി വനംവകുപ്പ് സെക്ഷൻ ഫോർ നോട്ടിഫിക്കേഷൻ ചെയ്തിരുന്നില്ല.

Tags:

#Kattilappara #Kerala Forest Department #Kerala News #Sabarimala Ropeway #Travancore Devaswom Board
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

ഡൽഹി പ്രക്ഷോഭത്തിന്‍റെ ഭാവിയെന്ത്? ഇൻഡ്യാ സഖ്യത്തിന്‍റെ സമരം എങ്ങനെ മുന്നോട്ടുപോകും? വീണ്ടും ഇറങ്ങുമോ സിജെപി?

ഏറ്റവും പുതിയത്

സി.പി.എം നേതൃത്വത്തിനെതിരെ അസംതൃപ്തി പരസ്യമാക്കി പി.പി. ദിവ്യ

ഏറ്റവും പുതിയത്

സിഎംആർഎൽ–എക്സാലോജിക് കേസിൽ സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പിണറായി വിജയൻ

Recent Posts

  • ഡൽഹി പ്രക്ഷോഭത്തിന്‍റെ ഭാവിയെന്ത്? ഇൻഡ്യാ സഖ്യത്തിന്‍റെ സമരം എങ്ങനെ മുന്നോട്ടുപോകും? വീണ്ടും ഇറങ്ങുമോ സിജെപി?
  • സി.പി.എം നേതൃത്വത്തിനെതിരെ അസംതൃപ്തി പരസ്യമാക്കി പി.പി. ദിവ്യ
  • സിഎംആർഎൽ–എക്സാലോജിക് കേസിൽ സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പിണറായി വിജയൻ
  • ശബരിമല റോപ് വേ നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിൽ
  • ഖത്തർ കെ.എം.സി.സി ഓഫീസിൽ നിന്ന് എട്ടുകോടിയോളം രൂപ കവർന്ന കേസിൽ പിടിയിലായ കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണന്റെ കുറ്റസമ്മത വീഡിയോ പുറത്ത്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap