മുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്നക്കേസിൽ അന്വേഷണ സംഘത്തിനെതിരെയാണ് ഗുരുതര ആരോപണം. ആക്രമണത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന് താൻ മൊഴി നൽകിയിട്ടില്ലെന്നാണ് മുൻ വനിതാ എസ്.ഐയുടെ വെളിപ്പെടുത്തൽ. ആദ്യ അന്വേഷണ സംഘം തന്റെ മൊഴിയെടുത്തിട്ടുപോലുമില്ലെന്നും ദീപ്തി പറയുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയാണ് ദീപ്തി.
കഴിഞ്ഞ ദിവസം വീണയുടെ ഗൺമാൻ അഭിലാഷിന്റെ മൊഴിമാറ്റിയിരുന്നു. കെഎസ്യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന് മൊഴി നൽകാൻ മന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നും ആക്രമണം നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് അഭിലാഷിന്റെ പുതിയ മൊഴി.
ആദ്യ മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് കെഎസ്യു പ്രവർത്തകർ 16 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. മൊഴികളിലെ വൈരുധ്യവും കുറ്റപത്രത്തിലെ ആരോപണങ്ങളും കേസിൽ നിർണായകമാകുന്നു.
