സർക്കാരിന് തിരിച്ചടി എന്ന് പൊതുവേ പറയാമെങ്കിലും സർക്കാർ ആദ്യം സ്വീകരിച്ച നിലപാട് സുപ്രീം കോടതി ശരി വയ്ക്കുകയാണ്. ബിജെപിയാകട്ടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം എന്ന സ്ഥിരം ആയുധം ഇരുമുന്നണികൾക്കുമെതിരെ ഉപയോഗിക്കുകയും ചെയ്യും.
ഹർജിക്കാരനായ കെ എം ഷാജഹാനാണ് പിണറായി വിജയനും യുഡിഎഫ് സർക്കാരും തമ്മിൽ അഡ്ജസ്റ്റ്മെൻ്റ് എന്ന ആരോപണം ആദ്യം ഉന്നയിച്ചത്. ബിജെപി നേതാക്കളും ഇതേ വാചകം ആയുധമാക്കും.
പ്രതിരോധത്തിലായിരുന്ന സിപിഐഎമ്മിന് ആശ്വാസമാണ് വിധി. ആവേശകരമായ വിധി എന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ ആദ്യ പ്രതികരണം.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സർക്കാരിന്മേൽ സമ്മർദ്ദം ചെലുത്തിയ മാത്യു കുഴൽനാടനാണ് ശരിക്കും വിധി തിരിച്ചടിയായത്. പാർട്ടിക്കുള്ളിൽ കൂടി മറുപടി പറയേണ്ട സ്ഥിതി വരുമെന്നായതോടെയാണ് സർക്കാരിനെ പ്രതിരോധിച്ച് മാത്യു കുഴൽ നാടൻ തന്നെ ആദ്യം രംഗത്തെത്തിയത്.സർക്കാർ സ്വീകരിച്ച നടപടി ശരി എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ നിലപാട്.ഒരാഴ്ചത്തേക്ക് മാത്രമുള്ള ആശ്വാസമാണ് പിണറായി വിജയന് ലഭിച്ചതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജും പ്രതികരിച്ചു. സുപ്രീം കോടതിയിൽ നിന്ന് ചോദിച്ചു വാങ്ങിയ തിരിച്ചടി എന്ന് സർക്കാരിന് ഇനി വിമർശനം കേൾക്കേണ്ടിവരും.
