Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി തൽക്കാലം നിർത്തുന്ന സമരം; ഫ്രാൻസിൽ അനവരതം തുടരുന്ന കലാപംടോൾ ബൂത്തുകളിൽ കുടുങ്ങി കെഎസ്ആർടിസി ബസ്സുകൾകണ്ണൂർ സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ മാസപ്പടി പരാമർശത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ SMA ബാധിതർക്ക് സാമ്പിൾ മരുന്ന് വിതരണം ചെയ്തതായി ആരോപണംഅധ്യക്ഷനെ തേടി നടക്കുന്ന കെപിസിസി; മാത്യു കുഴൽനാടൻ ക്ഷുഭിതനായത് കെപിസിസി പട്ടികയിലെ കടുംവെട്ട് മൂലമോ?മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ജിസിഡിഎയുടെ കള്ളക്കളികള്‍ അക്കമിട്ട് നിരത്തി ഓഡിറ്റ് റിപ്പോര്‍ട്ട്വഖഫ് ബോർഡ് പുനസംഘടന വിവാദത്തിൽ സമവായം ആയെന്ന് വഖഫ് മന്ത്രി എൻ ഷംസുദ്ദീൻ103-ാം ജന്മദിനത്തിൽ വിഎസ് ഉണ്ടായിരുന്നെങ്കിൽമൂവാറ്റുപുഴയിൽ ലോറൻസ് ബിഷ്ണോയിക്കെന്താണ് കാര്യം? സിനഗോഗ് തീവെപ്പ് കേസിനു പിന്നിലും ബിഷ്ണോയി സംഘമോ?പോകാം…കലശമലയിലെ സ്വാസ്ഥ്യത്തിലേക്ക് !പിണറായിയുടെ മൗനത്തിനെതിരെ സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനംവഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / രാഷ്ട്രീയം / സിജെപി തൽക്കാലം നിർത്തുന്ന സമരം; ഫ്രാൻസിൽ അനവരതം തുടരുന്ന കലാപം

രാഷ്ട്രീയം

സിജെപി തൽക്കാലം നിർത്തുന്ന സമരം; ഫ്രാൻസിൽ അനവരതം തുടരുന്ന കലാപം

Rakhi Bigtv Rakhi Bigtv
October 21, 2026 1 min read
Share: Facebook Twitter WhatsApp Telegram
സിജെപി തൽക്കാലം നിർത്തുന്ന സമരം; ഫ്രാൻസിൽ അനവരതം തുടരുന്ന കലാപം

എഴുത്ത് : പി.അനൂപ്

ഫ്രാൻസ് അതിന്‍റെ ചരിത്രത്തിലെ വലിയ കലാപം കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഇന്ത്യൻ യുവജനത സമരത്തിൽ നിന്നു പിന്മാറുന്നതും.
എന്തുകൊണ്ടാണ് കോക്രോച്ച് ജനത പാർട്ടി (സിജെപി) ഡൽഹി സമരം തൽക്കാലം തുടരുന്നില്ലെന്നു പ്രഖ്യാപിച്ചത്?കോ കൺവീനർമാരായ അശുതോഷ് റാങ്കയും സൌരവ് ദാസും ജയിലിൽ ആയതുകൊണ്ടു മാത്രമാണോ? അഭിജിത് ദീപ്കെയാണെങ്കിൽ വീട്ടു തടങ്കലിന് സമാനമായ സ്ഥിതിയിലും. സമരം മുന്നോട്ടു കൊണ്ടുപോകാനുള്ള മരുന്ന് ഇല്ലാതായതുകൊണ്ടാണോ സിജെപി സമരം നിർത്തിയത് എന്ന ചോദ്യമാണ് എങ്ങും ഉയരുന്നത്. വിജയദശമി ആഘോഷങ്ങൾ മൂലം നൽകിയ താൽക്കാലിക അവധി മാത്രമാണോ എന്നതിനും വ്യക്തതയില്ല. ഇനി സിജെപി സമരം തുടരില്ല എന്നു കരുതുന്നവരും കുറവല്ല.
മേയ് 16ന് മാത്രം രൂപംകൊണ്ട സിജെപി ഇതിനകം രാജ്യത്ത് ശ്രദ്ധേയമായ രണ്ടു സമരങ്ങൾ നടത്തി. ആദ്യത്തേത് ധർമ്മേന്ദ്ര പ്രഥാന്‍റെ രാജിയോടെ സമ്പൂർണ വിജയം. രണ്ടാമത് സ്കൂളുകളുടെ അടിസ്ഥാന സൌകര്യങ്ങൾക്കായി നടത്തിയ സമരവും ഏറെക്കുറെ വിജയിച്ചു. മൂന്നാമത് ഏറ്റെടുത്ത സമരമാണ് ഗ്യാനേഷ് കുമാറിന് എതിരായത്. ആ സമരത്തിന്‍റെ മധ്യത്തിൽ നിന്നാണ് സിജെപി പിന്മാറുന്നത്. ഇവിടെ താരതമ്യം നടക്കുന്നത് ഫ്രാൻസുമായാണ്. വലിയ കലാപത്തിലേക്കെത്തിയ ഫ്രാൻസിലെ ജനതയുടെ വിപ്ലവ വീര്യം ഇന്ത്യയിലില്ലേ എന്നാണ് ഉയരുന്ന ചോദ്യങ്ങൾ.

ഫ്രാൻസിൽ സംഭവിക്കുന്നത്

ഫ്രാൻസിലെ ഇമ്മാനുവൽ മാക്രോണിന്‍റെ മധ്യവർത്തി ഭരണകൂടം വീഴുമെന്ന് ഏറെക്കുറെ ഉറപ്പായി. അവിടെ വലിയ മുന്നേറ്റം നടത്തുന്നത് തീവ്ര വലതുപക്ഷത്തെ മറീൻ ലു പെൻ ആണ്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ തീവ്ര ഇടതുപക്ഷത്തെ യോൺ ലുക് മെലേഷോൺ ഇത്തവണ പിന്നിലാണ്. പത്തുവർഷത്തോളം രാജ്യം ഭരിച്ച മാക്രോണിന് ഇപ്പോഴുള്ളത് 15 % മാത്രം പിന്തുണയാണ്.
ഈ സ്ഥിതി എങ്ങനെ ഉണ്ടായി എന്നറിയാൻ ഫ്രാൻസിന്‍റെ സാമ്പത്തിക സ്ഥിതിയിലേക്കു നോക്കിയാൽ മാത്രം മതി. അവിടെ ആളോഹരി ജിഡിപി ഇപ്പോൾ 51,448 ഡോളറാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടായ 2008ൽ അത് 45,754 ഡോളർ ആയിരുന്നു. ഏകദേശം 18 വർഷം കൊണ്ട് ഉണ്ടായ വർദ്ധന ആറായിരം ഡോളറിന്‍റെ മാത്രം. വർഷം ഒരു ശതമാനം പോലും ജിഡിപിയിൽ വളർച്ച ഇല്ലാത്ത സ്ഥിതി.യുവാക്കളുടെ തൊഴിലില്ലായ്മയുടെ നിരക്ക് 19.8 ആണ്.

ഇനി ഫ്രാൻസിന്‍റെ കടം നോക്കുക. ജിഡിപിയുടെ 118.5 ശതമാനമാണ് കടം. യൂറോപ്പിലെ ഏറ്റവും സ്ഥിരതയുള്ള സാമ്പത്തിക ശക്തിയായിരുന്ന ഫ്രാൻസ് ഇപ്പോൾ ഏറ്റവും അരക്ഷിതമായ നിലയിലാണ്. അതിന്‍റെ പ്രതിഫലനമാണ് സാമൂഹിക ജീവിതത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്.
2017ൽ അധികാരമേറ്റ ഇമ്മാനുവൽ മാക്രോൺ നൽകിയിരുന്ന പ്രധാന വാഗ്ദാനം ഫ്രാൻസിനെ വളരുന്ന സാമ്പത്തിക ശക്തിയാക്കും എന്നതായിരുന്നു. തീവ്ര വലതുപക്ഷത്തിനും തീവ്ര ഇടതുപക്ഷത്തിനുമിടയിലേക്ക് മാക്രോണിന് അധികാരം കൈമാറിക്കിട്ടിയത് അങ്ങനെയാണ്. പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലുക്കോർണി നയിക്കുന്നത് ന്യൂനപക്ഷ സർക്കാരിനെയാണ്. സമ്പൂർണമായ അരാജകത്വത്തിലേക്ക് ഫ്രാൻസ് വഴുതി വീഴാൻ ഇതിൽപ്പരം കാരണങ്ങൾ വേണ്ട.

ഇന്ത്യയിലെ സമരങ്ങളുടെ സ്ഥിതി

ഇന്ത്യയിൽ തീർത്തും രണ്ടു ധാരയിലാണ് ഈ സമരങ്ങൾ നടക്കുന്നത്. ഇൻഡ്യാ ബ്ലോക് നടത്തുന്ന സമരങ്ങൾ ഒരു വശത്ത്. സിജെപി നടത്തുന്ന സമരങ്ങൾ മറുവശത്ത്. സിജെപി സമരങ്ങളെ നയിച്ചിരുന്നത് അഭിജിത് ദീപ്കെയും അശുതോഷ് റാങ്കെയും സൌരവ് ദാസും ചേർന്നായിരുന്നു. ശരിക്ക് സമരങ്ങളുടെ ആസൂത്രണം നടത്തിയിരുന്നത് അശുതോഷ് റാങ്കെയും സൌരവ് ദാസും ചേർന്നാണ്. ഇരുവരും ജയിലിലായതോടെ സ്ഥിതി സങ്കീർണമായി. അഭിജിത് ദീപ്കെയാണെങ്കിൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലും. പ്ളാൻ ബി ഉണ്ടെന്നൊക്കെ പലവട്ടം പറഞ്ഞെങ്കിലും സിജെപിയ്ക്ക് ഈ മൂന്നു നേതാക്കൾക്കപ്പുറത്ത് കാര്യങ്ങൾ നടത്താൻ തൽക്കാലം സംവിധാനമില്ല. അതു തിരിച്ചറിഞ്ഞ് അവരെ മൂന്നുപേരെയും കേന്ദ്ര സർക്കാർ ഡൽഹി പൊലീസിനെ ഉപയോഗിച്ച് പൂട്ടി.
സിജെപി ഇനി പഴയതുപോലെ വലിയ സമരരംഗത്തേക്ക് തിരിച്ചുവരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നേതാക്കൾ ഭയന്നുപോയെന്നും സാധ്യതയില്ലെന്നും കരുതുന്നവരാണ് ബിജെപിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ. എന്നാൽ സിജെപി ഇപ്പോൾ തന്ത്രപരമായി പിന്മാറിയതാണെന്നും വലിയ സമരവുമായി തിരിച്ചുവരുമെന്നും കരുതുന്നവരാണ് ആ സംഘടനയക്കു കീഴിൽ അണിനിരക്കുന്ന യുവാക്കൾ. ഇന്ത്യയിലെ യുവജനത ഫ്രാൻസിലെ അത്ര ഇല്ലെങ്കിലും സമരോൽസുകർ തന്നെയാണ് ഇപ്പോൾ. വിപ്ലവങ്ങളുടെ മണ്ണായ ഫ്രാൻസിൽ അതു സ്ഥിരം കാഴ്ചയാണ്. ഇന്ത്യയിൽ പക്ഷേ, യുവാക്കൾ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ സമര രംഗത്തേക്ക് ഇറങ്ങുന്നത് അത്യപൂർവമാണ്.
സ്വാതന്ത്ര്യ സമരത്തിനു ശേഷം രാജ്യത്ത് ഇങ്ങനെയൊരു വലിയ നീക്കം ആദ്യമാണെന്നു പറയാം. അടിയന്തരാവസ്ഥ കാലത്തൊക്കെ പ്രതിഷേധവുമായി ഇറങ്ങിയവർ പാർട്ടികളുമായി ബന്ധമുള്ളവരായിരുന്നു. അതല്ല ഇപ്പോഴത്തെ സ്ഥിതി. ഈ സമരം നയിച്ചത് സിജെപിയാണ്. ഇന്ത്യാ മുന്നണിയുടെ സമരം എപ്പോഴും രണ്ടാം നിരയിൽ ആയിരുന്നു. എസ് എഫ് ഐയും ഐസയുമൊക്കെ സമരത്തിൽ തീവ്രമായി പങ്കെടുത്തെങ്കിലും സിജെപിയുടെ സമരത്തിന് പിന്നിൽ മാത്രമാണ് രേഖപ്പെടുത്തപ്പെട്ടത്. ഇൻഡ്യാ മുന്നണിയുടെ വലിയ സമരം നവംബർ ഒന്നിന് പ്രഖ്യാപിച്ചിട്ടുണ്ട്. വിജയദശമിയുടെ അവധിയെല്ലാം കഴിഞ്ഞ് കുട്ടികൾ ഡൽഹിയിൽ തിരിച്ചെത്തിയ ശേഷമേ വിദ്യാർത്ഥി സംഘടനകളുടെ തുടർസമരത്തിന് സാധ്യതയുള്ളൂ. സിജെപി പഴയതുപോലെ വലിയ സമരം ഇനി പ്രഖ്യാപിക്കുമോ എന്ന കാര്യത്തിലും വ്യക്തത ഉണ്ടാകേണ്ടതുണ്ട്.

Tags:

#Abhijit Deepke #Ashutosh Ranka #cjp #cjp protest #delhi cjp protest #Gyanesh Kumar #Indian Politics #Saurav Das #YOUTH PROTEST
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

രാഷ്ട്രീയം

കണ്ണൂർ സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ മാസപ്പടി പരാമർശത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്

രാഷ്ട്രീയം

അധ്യക്ഷനെ തേടി നടക്കുന്ന കെപിസിസി; മാത്യു കുഴൽനാടൻ ക്ഷുഭിതനായത് കെപിസിസി പട്ടികയിലെ കടുംവെട്ട് മൂലമോ?

ടോപ് സ്റ്റോറീസ്

മൂവാറ്റുപുഴയിൽ ലോറൻസ് ബിഷ്ണോയിക്കെന്താണ് കാര്യം? സിനഗോഗ് തീവെപ്പ് കേസിനു പിന്നിലും ബിഷ്ണോയി സംഘമോ?

Recent Posts

  • സിജെപി തൽക്കാലം നിർത്തുന്ന സമരം; ഫ്രാൻസിൽ അനവരതം തുടരുന്ന കലാപം
  • ടോൾ ബൂത്തുകളിൽ കുടുങ്ങി കെഎസ്ആർടിസി ബസ്സുകൾ
  • കണ്ണൂർ സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ മാസപ്പടി പരാമർശത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്
  • തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ SMA ബാധിതർക്ക് സാമ്പിൾ മരുന്ന് വിതരണം ചെയ്തതായി ആരോപണം
  • അധ്യക്ഷനെ തേടി നടക്കുന്ന കെപിസിസി; മാത്യു കുഴൽനാടൻ ക്ഷുഭിതനായത് കെപിസിസി പട്ടികയിലെ കടുംവെട്ട് മൂലമോ?

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap