നടി ലക്ഷ്മി പ്രിയക്കെതിരായ പരാതിയിൽ തുടർനടപടിക്കായി കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്. തന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.
ലക്ഷ്മി പ്രിയ, ലക്ഷ്മി പ്രിയയുടെ ഭർത്താവ് ഭർത്താവ്, തൃപ്പൂണിത്തുറ വനിത പൊലീസ് സ്റ്റേഷനിലെ എസ് ഐ രേഷ്‌മ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.
ഹര്‍ജിയിൽ പൊലീസിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഈ മാസം 17ന് മറുപടി നൽകാനാണ് നിർദേശം. പൊലീസിനും ലക്ഷ്മി പ്രിയക്കുമെതിരെ അൻസിബ ഹസൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് തൃക്കാക്കര എസിപി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അൻസിബയുടെ നീക്കം.
