Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽവ്യാജ ഒപ്പിട്ട് സാമ്പത്തിക തിരിമറി; മുൻ എംഎൽഎ സി സി മുകുന്ദന്റെ പിഎയെ അറസ്റ്റ് ചെയ്യാതെ പൊലീസ്മഴ കനക്കും;നാലു ദിവസത്തിനകം കാലവർഷം കേരളത്തിലെത്തും,വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുഓപ്പറേഷൻ തൂഫാൻ :തിരുവനന്തപുരത്ത് ലഹരി പരിശോധന ശക്തം; നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / വീണാ വിജയന്റെ ലോക്കർ തുറക്കാൻ ഇ ഡി; ഉടൻ ചോദ്യം ചെയ്യാനും നീക്കം

ഏറ്റവും പുതിയത്

വീണാ വിജയന്റെ ലോക്കർ തുറക്കാൻ ഇ ഡി; ഉടൻ ചോദ്യം ചെയ്യാനും നീക്കം

Merlin Bigtv Merlin Bigtv
May 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
വീണാ വിജയന്റെ ലോക്കർ തുറക്കാൻ ഇ ഡി; ഉടൻ ചോദ്യം ചെയ്യാനും നീക്കം

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ലോക്കറടക്കം ഇഡി തുറന്ന് പരിശോധിക്കും. റെയ്ഡിന് പിന്നാലെ മരവിപ്പിച്ച ഒന്നരലക്ഷം രൂപ മിച്ചമുള്ള എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടിന്റെ ഭാഗമായ ലോക്കറാണ് പരിശോധിക്കുന്നത്. പരമാവധി തെളിവുകള്‍ സമാഹരിച്ച് സിഎംആര്‍എല്‍ ഹര്‍ജിയിലെ കോടതി നിലപാട് അറിഞ്ഞ ശേഷം വീണയെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.

വീണാ വിജയനെ ചോദ്യം ചെയ്യാന്‍ മതിയായ തെളിവുകള്‍ കയ്യിലുണ്ടെന്ന് ഇഡി അവകാശപ്പെടുന്നു. സിഎംആര്‍എല്‍ വീണയ്ക്കും എക്‌സാലോജിക്കിനും പണം നല്‍കിയതിന്റെ വിശദാംശങ്ങളും കരാറിന്റെ പകര്‍പ്പുകളുമടക്കമുള്ളത് ഇതില്‍ ചിലത് മാത്രം. ഈ പണം വിനിയോഗിച്ചതിന്റെ വിവരങ്ങളടക്കം ഇഡി ശേഖരിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസത്തെ റെയ്ഡില്‍ മറ്റ് ചില രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. എച്ച്ഡിഎഫ്‌സി ബാങ്കിലെ വീണയുടെ ഒരു അക്കൗണ്ടും കണ്ടെത്തി മരവിപ്പിച്ചു. ഒന്നരലക്ഷം രൂപയാണ് അക്കൗണ്ടില്‍ നിലവിലുള്ളതെങ്കിലും മുന്‍കാലങ്ങളില്‍ നടന്നിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണം. ഇതോടൊപ്പമുള്ള ലോക്കറാണ് അടുത്ത ദിവസം തുറന്ന് പരിശോധിക്കുന്നത്.

വീണയുടെ ഫോണും ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ കൂടി ചോദ്യം ചെയ്യലിന് മുമ്പ് ലഭ്യമാക്കാനാണ് ശ്രമം. ഇഡിയുടെ അന്വേഷണം തടയണമെന്ന സിഎംആര്‍എല്ലിന്റെ ഹര്‍ജി ചൊവ്വാഴ്ച്ചക്കകം ഹൈക്കോടതി പരിഗണിക്കും. റെയ്ഡില്‍ ശേഖരിച്ച വിവരങ്ങള്‍, അന്വേഷണത്തിന്റെ അനിവാര്യത, ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍, റെയ്ഡനിടെയുണ്ടായ അനിഷ്ഠ സംഭവങ്ങൾ എന്നിവ ഉൾപ്പെടെ വിശദീകരിച്ച് സിഎംആര്‍എല്ലിന്റെ ഹര്‍ജിയെ നേരിടാനാണ് ഇഡി നീക്കം. ഡിവിഷന്‍ ബെഞ്ച് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ ഇഡിക്ക് അനുമതി നല്‍കിയാല്‍ വീണയ്‌ക്കെതിരെ നടപടികള്‍ വേഗത്തിലാക്കും.

വീണാ വിജയന് സമന്‍സ് നല്‍കി ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന നിലപാടില്‍ തന്നെയാണ് ഇഡി. ഇക്കാര്യങ്ങള്‍ അവലോകന യോഗത്തിന് ശേഷം ഡയറക്ടറേറ്റിനെ കൊച്ചി യൂണിറ്റ് അറിയിച്ചിരുന്നു. അവിടെ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കോടതിയുടെ നിലപാട് വരെ കാക്കാനുള്ള തീരുമാനം.

Tags:

#Cmrl exalogic #ED #locker #open #question #Veena vijayan
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

ഏറ്റവും പുതിയത്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

ഇടുക്കി

തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്

Recent Posts

  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു
  • സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി
  • തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്
  • മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap