തമിഴ്നാട് മുഖ്യമന്ത്രിയായി ടി.വി.കെ അധ്യക്ഷൻ വിജയ് നാളെ രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാളെ മെയ് 10-ന് സത്യപ്രതിജ്ഞ നടക്കുമെന്ന് ലോക് ഭവൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകുന്നേരം ഗവർണർ ആർ.വി. അർലേക്കറെ സന്ദർശിച്ച് വിജയ് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് തീരുമാനം.രണ്ട് മണിക്കൂറോളമായിരുന്നു കൂടികാഴ്ച്ച. ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടക്കുക. മുഖ്യമന്ത്രിയ്ക്ക് ഒപ്പം ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
രണ്ട് ദ്രാവിഡ മുന്നണികള്‍ക്കെതിരെ മത്സരിച്ച് 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണത്തിലെത്താന്‍ വിജയ്ക്ക് അത് മതിയാകാതെ വന്നു. 116 സീറ്റുകളില്‍ എത്തിയെങ്കിലും രണ്ട് സീറ്റുകള്‍ക്കായി വീണ്ടും കാത്തിരിപ്പ്. ഒടുവില്‍ വിസികെയും മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചു. ആകെ സീറ്റുകള്‍ 120 നേടി ഭൂരിപക്ഷം നേടി.
