Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നുവഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചുഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ അടച്ചു;ആശങ്കയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / ഹോർമൂസ് തുറക്കാമെന്ന് ഇറാൻ; നിർദേശങ്ങൾ പരിഗണനയിലെന്ന് ട്രംപ്

ലോകം

ഹോർമൂസ് തുറക്കാമെന്ന് ഇറാൻ; നിർദേശങ്ങൾ പരിഗണനയിലെന്ന് ട്രംപ്

BigTV News Desk BigTV News Desk
April 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഹോർമൂസ് തുറക്കാമെന്ന് ഇറാൻ; നിർദേശങ്ങൾ പരിഗണനയിലെന്ന് ട്രംപ്

യുദ്ധം നിർത്താൻ ഇറാൻ നൽകിയ നിർദേശങ്ങൾ പരിഗണിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാനുള്ള ഉപാധിയായി ഹോർമൂസ് പൂർണമായും തുറന്നു നൽകാം എന്നാണ് ഇറാൻ നൽകുന്ന വാഗ്ദാനം. ആണവ പദ്ധതികളെക്കുറിച്ച് യുദ്ധവിരാമത്തിനു ശേഷം മാത്രം ചർച്ച. പാകിസ്താൻ വഴി ഇറാൻ അമേരിക്കയ്ക്കു നൽകിയ നിർദേശങ്ങളിൽ പ്രധാനം ഇതാണ്. ഇതടക്കമുള്ള നിർദേശങ്ങൾ അമേരിക്കയുടെ ദേശീയ സുരക്ഷാസംഘം പരിഗണിക്കുകയാണ്. എന്നാൽ നിർദേശം സ്വീകരിക്കേണ്ടതില്ല എന്ന നിലപാടിലാണ് ഭൂരിപക്ഷം അമേരിക്കൻ നേതാക്കളും. വീണ്ടും ചർച്ചകൾ ആരംഭിക്കണമെന്ന അമേരിക്കൻ നിർദേശം പരിഗണനയിലാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും റഷ്യയിൽ പറഞ്ഞു. മധ്യസ്ഥരാഷ്ട്രങ്ങളായ പാകിസ്താൻ രണ്ടുവട്ടവും ഒമാൻ ഒരുതവണയും സന്ദർശിച്ച അരാഗ്ചി ഇപ്പോൾ സെന്‍റ് പീറ്റേഴ്സ് ബർഗിൽ ആണുള്ളത്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയ അരാഗ്ചി ഇനി എവിടേക്കാണ് പോകുന്നത് എന്നതിൽ അവ്യക്തത തുടരുകയാണ്. ഇറാനിലേക്കു മടങ്ങുമോ വീണ്ടും ചർച്ചകൾക്കായി പാകിസ്താനിൽ എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ സന്ദേശം ലഭിച്ചതായി വ്ലാഡിമിർ പുടിൻ വെളിപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുള്ള ഖമനെയിയിൽ നിന്ന് ആദ്യമായി സന്ദേശം ലഭിക്കുന്ന വിദേശ ഭരണാധികാരിയാണ് പുടിൻ. ഹോർമൂസ് എത്രയും വേഗം തുറക്കണമെന്ന് ഡസൻ കണക്കിന് രാഷ്ട്രങ്ങളാണ് ആവശ്യപ്പെടുന്നത്. ഹോർമൂസ് തുറന്നില്ലെങ്കിൽ ലോകം ഭക്ഷ്യക്ഷാമത്തിലേക്ക് പോകുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസും മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ദേശീയ സുരക്ഷാ സംഘം ഇറാൻ നൽകിയ നിർദേശങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്തുന്നത്. എന്നാൽ ആണവ പരിപാടികളെക്കുറിച്ച് യുദ്ധ വിരാമത്തിന് ശേഷം മാത്രം ചർച്ച എന്ന നിർദേശം അമേരിക്ക അംഗീകരിച്ചേക്കില്ല എന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനുമായി ഉണ്ടാക്കുന്ന ഏത് കരാറും ആണവായുധ നിർമാണം തടയുന്നതാകണമെന്ന് അമേരിക്കയുടെ ആഭ്യന്തര സെക്രട്ടറി മാർകോ റൂബിയോ അഭിപ്രായപ്പെട്ടു.

ഇറാൻ തുറമുഖത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച എംടി സ്ട്രീം എന്ന കപ്പൽ അമേരിക്ക തടഞ്ഞു. ഇറാൻ പതാക പേറിയ കപ്പലാണിത്. ഇറാൻ തുറമുഖത്ത് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ശക്തമായി തുടരുകയാണ്. ഹോർമൂസ് വഴിയുള്ള കപ്പലുകളുടെ യാത്ര ഇറാനും തടഞ്ഞിരിക്കുകയാണ്. ഒരു റഷ്യൻ കപ്പൽ മാത്രമാണ് ഇന്നലെ ഹോർമൂസ് വഴി കടന്നുപോയത്.

Tags:

#America #Iran #strait of Hormuz #trump #war
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ലോകം

ചെങ്കടലും അടയ്ക്കും’; ഹോർമുസിന് പിന്നാലെ പുതിയ ഭീഷണിയുമായി ഇറാൻ, യുഎസിന് കടുത്ത മുന്നറിയിപ്പ്

ലോകം

വെടിനിർത്തൽ അകലെ; ഇറാനെതിരെ വീണ്ടും യുഎസ് ആക്രമണം, ഹോർമുസ് കടലിടുക്ക് അടച്ചു

ലോകം

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; വ്യോമാക്രമണം കടുപ്പിച്ച് യുഎസ്, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ; ഗൾഫ് രാജ്യങ്ങൾക്കും ഭീഷണി

Recent Posts

  • ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നു
  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി
  • ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap