Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നുവഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചുഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ അടച്ചു;ആശങ്കയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / യുദ്ധം പുനരാരംഭിക്കേണ്ടി വരുമന്ന് ട്രംപ്; സൈന്യവുമായി ചർച്ച നടത്തി

ലോകം

യുദ്ധം പുനരാരംഭിക്കേണ്ടി വരുമന്ന് ട്രംപ്; സൈന്യവുമായി ചർച്ച നടത്തി

BigTV News Desk BigTV News Desk
May 1, 2026 1 min read
Share: Facebook Twitter WhatsApp Telegram
യുദ്ധം പുനരാരംഭിക്കേണ്ടി വരുമന്ന് ട്രംപ്; സൈന്യവുമായി ചർച്ച നടത്തി

യുദ്ധം പുനരാരംഭിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനെ കരാറിൽ ഒപ്പിടാൻ നിർബന്ധിക്കുന്നതിനായി സ്വീകരിക്കേണ്ട സൈനിക നടപടികളെക്കുറിച്ച് സൈന്യവുമായി പ്രസിഡന്‍റ് ചർച്ച ചെയ്തു. അമേരിക്കയ്ക്കു മുന്നിലുള്ള യുദ്ധ സാധ്യതകൾ പെന്‍റഗണിലെ സൈനിക ഉദ്യോഗസ്ഥരുമായാണ് ചർച്ച ചെയ്തത്. ആക്രമണം ഏത് സമയത്തും ഉണ്ടാകാം എന്ന സൂചനയിൽ ടെഹ്റാനിൽ വ്യോമാക്രമണ പ്രതിരോധ സംവിധാനങ്ങൾ വീണ്ടും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്.

ഇറാനുമായുള്ള സമാധാന ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ട്രംപിന്‍റെ നീക്കം. എന്നാൽ ഇറാൻ ചർച്ചയിൽ എന്താണ് നടക്കുന്നതെന്ന് തനിക്കും മറ്റ് ഏതാനും പേർക്കും മാത്രമേ അറിയൂ എന്നും ട്രംപ് കൂട്ടിച്ചേർത്തു. മധ്യസ്ഥർ വഴി ചർച്ചകൾ തുടരുന്നുണ്ട് എന്ന സൂചനയാണ് പ്രസിഡന്‍റ് നൽകിയത്. തുറമുഖങ്ങളിലെ ഉപരോധം എല്ലാ പരിധിയും ലംഘിക്കുന്നതാണെന്നാണ് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാന്‍റെ നിലപാട്. ഉപരോധം കൊണ്ട് ഇറാന്‍റെ ഒരു എണ്ണക്കിണറും പൊട്ടിത്തെറിക്കില്ലെന്ന് സ്പീക്കർ മുഹമ്മദ് ബാഗെർ ഖാലിബാഫ് പരിഹസിച്ചു. പകരം ആഗോള എണ്ണവില ഉയർന്ന് ലോകമെങ്ങും സമ്മർദത്തിലാവുകയേയുള്ളു.

ഇറാനിൽ ഉത്പാദനം തുടരുകയാണെന്നും ഇനിയും ഏറെ സംഭരിക്കാൻ കഴിയുമെന്നും സ്പീക്കർ അവകാശപ്പെട്ടു. ഉപരോധം തുടങ്ങിയ ശേഷം ഇറാനിൽ നിന്ന് പുറപ്പെട്ട 43 എണ്ണ ടാങ്കറുകളാണ് അമേരിക്കൻ സൈന്യം തടുത്തിട്ടത്. 20 ദിവസത്തേക്ക് കൂടി ഇറാന് സംഭരണം സാധ്യമായേക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതിനുശേഷം ഉത്പാദനം തുടരാനാകാത്ത സ്ഥിതി വന്നേക്കാം. ഹോർമുസിൽ ഇറാനെ നേരിടാൻ ഒപ്പം കൂടാത്തതിന് ഇറ്റലിയേയും സ്പെയിനേയും ട്രംപ് കടന്നാക്രമിച്ചു. രണ്ട് രാജ്യങ്ങളിലുമുള്ള അമേരിക്കൻ സൈനികരെ പിൻവലിക്കും എന്നാണ് ഭീഷണി. കഴിഞ്ഞ ദിവസം ജർമനിയിലെ അമേരിക്കൻ സൈനികരെ പിൻവലിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

ഹോർമുസിൽ ഇറാൻ തുടരുന്ന ഉപരോധം മൂലം ആഗോള ചരക്കുനീക്കത്തിന്‍റെ നല്ലൊരു പങ്ക് തടസപ്പെട്ടു. ഇത് വിലവർധനയ്ക്കും ക്ഷാമത്തിനും കാരണമാകുന്നുവെന്നാണ് റിപ്പോർട്ട്. ഭക്ഷ്യക്ഷാമത്തെ കരുതിയിരിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വെടിനിർത്തലിനിടയിലും തെക്കൻ ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഒറ്റദിവസം 30 പേർ കൊല്ലപ്പെട്ടു എന്നാണ് ലബനന്റെ നാഷനൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

Tags:

#fuel price #Iran #strait of Hormuz #trump. america #war
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ലോകം

ചെങ്കടലും അടയ്ക്കും’; ഹോർമുസിന് പിന്നാലെ പുതിയ ഭീഷണിയുമായി ഇറാൻ, യുഎസിന് കടുത്ത മുന്നറിയിപ്പ്

ലോകം

വെടിനിർത്തൽ അകലെ; ഇറാനെതിരെ വീണ്ടും യുഎസ് ആക്രമണം, ഹോർമുസ് കടലിടുക്ക് അടച്ചു

ലോകം

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; വ്യോമാക്രമണം കടുപ്പിച്ച് യുഎസ്, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ; ഗൾഫ് രാജ്യങ്ങൾക്കും ഭീഷണി

Recent Posts

  • ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നു
  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി
  • ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap