Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ടോപ് സ്റ്റോറീസ് / കേരളത്തിൽ യുഡിഎഫിന് ഭരണം പ്രവചിച്ച് എക്സിറ്റ് പോളുകൾ;70 മുതൽ 90 സീറ്റുകൾ വരെ നേടുമെന്ന് പ്രവചനം

ടോപ് സ്റ്റോറീസ്

കേരളത്തിൽ യുഡിഎഫിന് ഭരണം പ്രവചിച്ച് എക്സിറ്റ് പോളുകൾ;70 മുതൽ 90 സീറ്റുകൾ വരെ നേടുമെന്ന് പ്രവചനം

BigTV News Desk BigTV News Desk
April 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
കേരളത്തിൽ യുഡിഎഫിന് ഭരണം പ്രവചിച്ച് എക്സിറ്റ് പോളുകൾ;70 മുതൽ 90 സീറ്റുകൾ വരെ നേടുമെന്ന് പ്രവചനം
Kerala niyamasabha election 2026 exit poll results

സംസ്ഥാനത്ത് യുഡിഎഫിന് ഭരണം പ്രവചിച്ച് എക്സിറ്റ് പോളുകൾ. യുഡിഎഫിന് 70 മുതൽ 90 സീറ്റുകൾ വരെയാണ് വിവിധ ഏജൻസികൾ പ്രവചിക്കുന്നത്. എൽഡിഎഫിന് 40 മുതൽ 69 വരെ സീറ്റുകളാണ് പ്രവചനത്തിലുള്ളത്. എൻഡിഎയ്ക്ക് ഒന്നും കിട്ടാതിരിക്കാനുള്ള സാധ്യത മുതൽ ഏഴു സീറ്റുകൾ വരെ വിവിധ ഏജൻസികൾ പ്രവചിക്കുന്നു.

സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഉണ്ട് എന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. പക്ഷേ അത് യുഡിഎഫ് പറഞ്ഞിരുന്നതുപോലെ 100 സീറ്റിന്‍റെ വിജയത്തിലേക്കെത്തുമെന്ന് ഒരു ഏജൻസിയും പറയുന്നില്ല. യുഡിഎഫിന് ഏറ്റവും കൂടിയാൽ 90 സീറ്റുവരെയാണ് പ്രവചനത്തിലുള്ളത്. എൽഡിഎഫിന് കുറഞ്ഞത് 40 സീറ്റും ഏറിയാൽ 69 സീറ്റുമാണ് പ്രവചനത്തിൽ. എൽഡിഎഫ് അവകാശപ്പെടുന്നതുപോലെ കേവല ഭൂരിപക്ഷത്തിലെത്തുമെന്ന് ഒരു എക്സിറ്റ് പോളുകളും പറയുന്നില്ല.

ആക്സിസ് മൈ ഇന്ത്യയാണ് യുഡിഎഫിന് 78 മുതൽ 90 വരെ സീറ്റുകൾ പ്രവചിക്കുന്നത്. യുഡിഎഫ് ഈ നിലയ്ക്കു ജയിക്കും എന്നു പറയുന്ന മറ്റ് ഏജൻസികൾ ഒന്നുമില്ല. ആക്സിസ് മൈ ഇന്ത്യയുടെ കണക്കിൽ എൽഡിഎഫിന് 49 മുതൽ 62 സീറ്റുകൾ വരെയാണ് ഉള്ളത്. ബിജെപി അക്കൌണ്ട് തുറക്കാതിരിക്കാനുള്ള ഒരു സാധ്യതയും ആക്സിസ് മൈ ഇന്ത്യ പറയുന്നുണ്ട്. പൂജ്യം മുതൽ മൂന്നു സീറ്റുകൾ വരെ എന്നാണ് പ്രവചനം.

ടുഡേസ് ചാണക്യ യുഡിഎഫിന് 72 മുതൽ 80 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. എൽഡിഎഫിന് 60 മുതൽ 65 വരെയും. എൻഡിഎയ്ക്കു കുറഞ്ഞത് മൂന്നു സീറ്റ് കിട്ടാം എന്നും പരമാവധി ഏഴിൽ എത്താമെന്നും ചാണക്യ പ്രവചിക്കുന്നു.

പി മാർക്ക് യുഡിഎഫിന് 71 മുതൽ 79 സീറ്റുകൾ വരെയാണ് പറയുന്നത്. എൽഡിഎഫിന് 62 മുതൽ 69 വരെ. എൻഡിഎയ്ക്ക് ഒരു സീറ്റ് ഉറപ്പു പറയുന്നു. അതു മൂന്നുവരെ ആവുകയും ചെയ്യാം.

ജെവിസിയുടെ പ്രവചനത്തിൽ യുഡിഎഫിന് 72 മുതൽ 84 വരെ സീറ്റുകളാണ്. എൽഡിഎഫിന് 52 മുതൽ 61 വരെയും. ജെവിസി ബിജെപിക്ക് കുറഞ്ഞത് മൂന്നും ഏറിയാൽ ഏഴും സീറ്റുകൾ പ്രവചിക്കുന്നു. എൻഡിഎയ്ക്ക് ഏറ്റവും കൂടുതൽ സീറ്റ് പറയുന്നത് ജെവിസിയാണ്.

മെട്രിക്സിന്‍റെ പ്രവചനത്തിൽ യുഡിഎഫ് നേർ പകുതി സീറ്റിൽ വന്നു നിൽക്കാം. 70 മുതൽ 75 വരെ സീറ്റുകളാണ് പ്രവചനത്തിൽ.എൽഡിഎഫിന് കുറഞ്ഞത് 60 സീറ്റും ഏറിയാൽ 65ഉം മെട്രിക്സ് പറയുന്നു. എൻഡിഎയ്ക്ക് മൂന്ന് സീറ്റ് ഉറപ്പിക്കുന്ന മെട്രിക്സ് പരമാവധി അഞ്ചു സീറ്റു കിട്ടാം എന്നും പറയുന്നു.

വോട്ട് വൈബ് യുഡിഎഫിന് നൽകുന്നത് 70 മുതൽ 80 വരെ സീറ്റുകളാണ്. എൽഡിഎഫിന് 58 മുതൽ 68 വരെയും. എൻഡിഎയ്ക്ക് ഒന്നും കിട്ടാതെയും വരെ പരമാവധി നാലു സീറ്റുവരെ കിട്ടുകയും ചെയ്യാം എന്ന് വോട്ട് വൈബ് പ്രവചിക്കുന്നു.

പീപ്പിൾസ് പൾസ് യുഡിഎഫിന് 75 മുതൽ 85 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. എൽഡിഎഫിന് 55 മുതൽ 65 വരെയും. എൻഡിഎയ്ക്ക് ഒന്നും കിട്ടാത്ത സാഹചര്യവും വരാം. പരമാവധി മൂന്നു സീറ്റുകൾ കിട്ടുകയും ചെയ്യാം.

2021ലെ തെരഞ്ഞെടുപ്പിൽ എല്ലാ സർവേകളും എൽഡിഎഫ് വിജയം പ്രവചിച്ചെങ്കിലും 99 സീറ്റ് കിട്ടുമെന്ന് ആരും പ്രവചിച്ചില്ല. ഒന്നൊഴികെ എല്ലാ സർവേകളിലും 72 മുതൽ 85 വരെ സീറ്റുകളാണ് പ്രവചിച്ചിരുന്നത്. എന്നാൽ ആക്സിസ് മൈ ഇന്ത്യ 104 മുതൽ 120 സീറ്റുവരെ പ്രവചിച്ച് ഞെട്ടിക്കുകയും ചെയ്തിരുന്നു.

Tags:

#exit poll results #kerala niyamasabha election 2026
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

ശബരിമല തന്ത്രി സ്ഥാനത്ത് ബ്രഹ്മദത്തൻ; ദേവസ്വം ബോർഡ് ഹൈക്കോടതിയെ അനുകൂല നിലപാട് അറിയിക്കും

കേരളം

കടാശ്വാസ കമ്മീഷന്റെ പ്രവർത്തനം ദുരിതത്തിൽ;ശുപാർശ ചെയ്ത 326 കോടി രൂപ ലഭിച്ചില്ല, 35,000 കർഷകർ ജപ്തി ഭീഷണിയിൽ

കേരളം

പച്ചക്കറിക്ക് പിന്നാലെ മുട്ടവിലയും കുതിക്കുന്നു; മൂന്നാഴ്ചയ്ക്കിടെ കേരളത്തിൽ വർധിച്ചത് മൂന്ന് രൂപ

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap