Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ടോപ് സ്റ്റോറീസ് / സംസ്ഥാന കരം പിടിക്കാൻ ഇനി പറവൂരിന്റെ നായകൻ; മുഖ്യമന്ത്രി വി ഡി സതീശൻ

ടോപ് സ്റ്റോറീസ്

സംസ്ഥാന കരം പിടിക്കാൻ ഇനി പറവൂരിന്റെ നായകൻ; മുഖ്യമന്ത്രി വി ഡി സതീശൻ

BigTV News Desk BigTV News Desk
May 14, 2026 1 min read
Share: Facebook Twitter WhatsApp Telegram
സംസ്ഥാന കരം പിടിക്കാൻ ഇനി പറവൂരിന്റെ നായകൻ; മുഖ്യമന്ത്രി വി ഡി സതീശൻ
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം സ്വന്തം ജില്ലയിൽ എത്തിയ വിഡി സതീശൻ തിരുവനന്തപുരത്തേക്ക് മടങ്ങി

കേരള രാഷ്ട്രീയ ചരിത്രത്തിൽ അസാധാരണ സ്ഥാനമായിരിക്കും വി ഡി സതീശന്. മഹാരഥന്മാർ വാണരുളിയ കസേരയിലേക്കാണ് കർമശേഷിയുടെ മികവ് കൊണ്ട് മാത്രം സതീശൻ കടന്നിരിക്കുന്നത്. കിട്ടാത്ത സ്ഥാനങ്ങളുടെ പേരിലാണ് ഇതുവരെ അറിയപ്പെട്ടതെങ്കിൽ ആ കുറവുകളെല്ലാം ഒറ്റ സ്ഥാനാരോഹണത്തോടെ പരിഹരിക്കപ്പെടുകയാണ്.

വിഡി സതീശൻ ഒരു പദവിയിലെത്താൻ ഉറ്റവർ കാത്തിരിക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. പതിറ്റാണ്ടുകൾക്കു മുമ്പ് കെഎസ്‌യുവിന്‍റെ പല സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായിരുന്നയാൾ ഒരേയൊരു പ്രസിഡന്‍റാകുന്നത് കാത്ത് അവർ ഇരുന്നതാണ്. അത് ഒരിക്കലും സംഭവിച്ചില്ല. ആ അഞ്ച് വർഷവും കെ എസ് യുവിന്‍റെ പ്രസിഡന്‍റ് കെ സി വേണുഗോപാൽ ആയിരുന്നു. പിന്നെ യൂത്ത് കോൺഗ്രസിന്‍റെ നേതാവായപ്പോൾ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അടുപ്പമുള്ളവർ ആ പേര് പ്രതീക്ഷിച്ചു. ഏഴ് വർഷം മുഴുവൻ ആ കസേരയിലുന്നതും കെ സി വേണുഗോപാൽ ആയിരുന്നു. 1996ൽ കെ സി വേണുഗോപാലിനൊപ്പം വി ഡി സതീശനും കിട്ടി നിയമസഭയിലേക്ക് ഒരു സീറ്റ്. കണ്ണൂരുകാരനായ കെസിക്ക് കമ്യൂണിസ്റ്റ് കോട്ടയായ ആലപ്പുഴയിൽ. നെട്ടൂരുകാരനായ വിഡിക്ക് ഇടതുകൊത്തളമായ പറവൂർ. കെസി ജയിച്ചു. വിഡി തോറ്റു. അന്നു ജയിച്ച കെസി പിന്നെ തോറ്റതേയില്ല. സംസ്ഥാനമന്ത്രിയും എംപിയും കേന്ദ്രമന്ത്രിയുമെല്ലാമായി. ലോക്സഭയിൽ മാത്രമല്ല രാജ്യസഭയിലും എത്തി. വി ഡി സതീശൻ, തോറ്റ പറവൂരിൽ നിന്ന് ജയിച്ചുകൊണ്ടേയിരുന്നു. ഒരേയൊരു തട്ടകം; ഒരേയൊരു വി ഡി. സിപിഐ മഹാരഥന്മാരെ മുഴുവനിറക്കിയിട്ടും പറവൂർ മണ്ഡലം തിരിച്ചുകിട്ടിയില്ല. വിചാരിച്ചത് നേടും വരെ അക്ഷീണം പോരാടുന്ന വിഡിയെ കേരളമങ്ങനെ നിറഞ്ഞമനസോടെ കണ്ടു.

1964 മേയ് 31ന് നെട്ടൂരിൽ ജനനം. കെ ദാമോദര മേനോന്റെയും വി വിലാസിനിയമ്മയുടെയും മകനായി ജനിച്ചു. പനങ്ങാട് ഹൈസ്കൂളിൽ പഠനം. തേവര സേക്രഡ് ഹാർട്ട് കോളജിൽ ബിരുദകാലത്ത് തന്നെ കെഎസ്‌യുവിൽ തുടക്കം. രാജഗിരി കോളജിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം. സതീശന്‍റെ വിദ്യാഭ്യാസം ഒരു ബിരുദാനന്തര ബിരുദത്തിൽ അവസാനിച്ചില്ല. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമത്തിൽ ബിരുദം. പിന്നാലെ ഗവ. ലോ കോളജിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം. ഇരട്ട ബിരുദാനന്തര ബിരുദവും ഇരുത്തംവന്ന വായനാശീലവും. ഇത് രണ്ടുമായിരുന്നു വി ഡിസതീശന്‍റെ പിൻബലം.

1986ൽ മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ ചെയർമാൻ. കെഎസ് യുവിന്‍റെ സംസ്ഥാന അധ്യക്ഷ സ്ഥാനം മോഹിച്ച സതീശന് എൻഎസ്‌യുവിന്‍റെ ദേശീയ സെക്രട്ടറി എന്ന പദവിയിൽ മോഹം ഒതുക്കേണ്ടി വന്നു. 1996ൽ തോറ്റ പറവൂരിൽ നിന്ന് 2001ൽ ജയിച്ചുകയറിയ സതീശന് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത് 2011ലാണ്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പലരും പ്രതീക്ഷിച്ചിരുന്ന ആ മന്ത്രി ഉണ്ടായില്ല. ആ നീരസം സതീശൻ ഉള്ളിലൊതുക്കി വച്ചതുമില്ല. അവസരം കിട്ടിയപ്പോഴൊക്കെ ഉമ്മൻചാണ്ടിയെ ശക്തമായി വിമർശിച്ചു. ഹരിത എംഎൽഎമാർ എന്ന ചെറിയ കൂട്ടവുമായി അടുത്ത അവസരത്തിന് കാത്തിരുന്നു. സ്വന്തം സ്ഥാനമുറപ്പിക്കാനുള്ള ഗ്രൂപ്പുകൾ നിറഞ്ഞ കോൺഗ്രസിൽ ഒരു ആശയത്തിനായുള്ള കൂട്ടായ്മ ആദ്യമായിരുന്നു.

2011ൽ കൈമോശം വന്നത് 2021ൽ മറ്റൊരു രൂപത്തിൽ വന്ന് ചേർന്നു. പ്രതിപക്ഷ നേതൃസ്ഥാനം. തകർന്ന് തരിപ്പണമായ കോൺഗ്രസിനെ രക്ഷിക്കാനുള്ള ദൌത്യമാണ് പാർട്ടി ഏൽപ്പിച്ചത്. ആ ദൌത്യത്തിൽ സതീശൻ എവിടെയെങ്കിലും പിന്നിൽപ്പോയി എന്ന് ഇതുവരെ ഒരു കോൺഗ്രസുകാരനും പറഞ്ഞിട്ടില്ല. ഒരു നേതാവും വിമർശിച്ചിട്ടുമില്ല. സതീശനൊപ്പം കെപിസിസി അധ്യക്ഷനായ കെ സുധാകരന് കസേര നഷ്ടമായിട്ടും സതീശനെ ആരും പിൻവലിക്കാനുള്ള വഴി നോക്കിയതുമില്ല. 102 സീറ്റിന്‍റെ ആ വിജയം കയ്യിൽ വന്ന നിമിഷം വരെ വി ഡി സതീശൻ ആയിരുന്നു എല്ലാവർക്കും നേതാവ്. അതിനുശേഷമുള്ള ഏതാനും ദിവസങ്ങളിലാണ് സംശയങ്ങളും ശങ്കകളും ഉണ്ടായത്. ആ ആശങ്കകൾ വെട്ടിയവസാനിപ്പിച്ചാണ് വി ഡി സതീശൻ ഇപ്പോൾ ഉയിർത്തെഴുനേൽക്കുന്നത്. പണ്ട് പോയതിനൊക്കെ പ്രായശ്ചിത്തം ചെയ്തുള്ള വരവാണിപ്പോൾ. ഇനി സ്ഥാനം കേരള ചരിത്രത്തിലെ മഹാരഥന്മാർക്കൊപ്പമാണ്. വി ഡി എന്ന പേര് ഇനിയുമുറക്കെ മുഴങ്ങുക തന്നെ ചെയ്യും.

Tags:

#kerala #KSU #politics #UDF #VD Satheesan #youth congress
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ടോപ് സ്റ്റോറീസ്

റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം

കേരളം

ഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റ

കേരളം

ടി.ജി. മോഹൻദാസിനെതിരെ അഞ്ച് വകുപ്പുകൾ; ഫോണിൽ നിന്ന് തെളിവുകൾ കണ്ടെത്തി പൊലീസ്

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap