അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി കെ ഗോവിന്ദൻ. വീട്ടിൽ എത്തിയ ടി കെ ഗോവിന്ദനെയും ഭാര്യ കെ പി രമണിയെയും കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ സ്വീകരിച്ചു. ഗോവിന്ദന്റേത് വ്യക്തിപരമായ സന്ദർശനമെന്ന് വിനോദിനി ബാലകൃഷ്ണന്‍ ബിഗ് ടിവിയോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി കെ ഗോവിന്ദൻ ഭാര്യ കെ പി രമണിക്കൊപ്പം കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തിയത്. വീട്ടിൽ എത്തിയ ടി കെ ഗോവിന്ദൻ കോടിയേരിയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. ടി കെ ഗോവിന്ദൻ വന്നതിൽ സന്തോഷമെന്ന് കോടിയേരിയുടെ കുടുംബം പ്രതികരിച്ചു.
പാർട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ “ഒരേയൊരു കോടിയേരി” എന്ന് കോടിയേരി ബാലകൃഷ്ണന്റെ മകൻ മകൻ ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. തന്നോട് ആളുകൾ പറഞ്ഞ കാര്യമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചതെന്ന് ബിനീഷ് പറഞ്ഞു. എന്നാൽ ആളുകൾ പോസ്റ്റിനെ മറ്റുതരത്തിൽ വ്യാഖ്യാനിച്ചതോടെയാണ് താൻ പോസ്റ്റ് പിൻവലിച്ചതെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കി.
