‘തന്ത വൈബ്’ പരാമർശത്തിൽ വിശദീകരണവുമായി കായിക മന്ത്രി ഒ.ജെ. ജെനീഷ്. പ്രത്യേക സാഹചര്യത്തിൽ നടത്തിയ വാക്കാണിതെന്നും വിവാദം ഇതോടെ അവസാനിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.വിദേശയാത്ര വിവാദമായതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി തനിക്ക് 37 വയസ്സ് മാത്രമാണെന്നും ‘തന്ത വൈബ്’ പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞത്. വിദേശയാത്ര സ്വന്തം ചെലവിലായിരുന്നെന്നും മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
പരാമർശത്തിനെതിരെ വിമർശനം ഉയർന്നതോടെയാണ് മന്ത്രിയുടെ വിശദീകരണം. പ്രായത്തെ ഉദ്ദേശിച്ചല്ല വാക്ക് ഉപയോഗിച്ചതെന്നും വിദേശയാത്ര അനാവശ്യമായി വിവാദമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനാണ് യാത്ര നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.ന്യൂജനറേഷൻ കുട്ടികൾ തമാശയായി ഉപയോഗിക്കുന്ന വാക്ക് മന്ത്രി തന്നെ പ്രയോഗിച്ചതിൽ സഹമന്ത്രിമാർക്കും യു.ഡി.എഫ് നേതാക്കൾക്കും നീരസമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം അവസാനിപ്പിക്കുന്നതായി മന്ത്രി വ്യക്തമാക്കിയത്.
