Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ആരാകും പ്രതിപക്ഷ നേതാവ്? പിണറായി വിജയനും കെ എൻ ബാലഗോപാലും സാധ്യതാ പട്ടികയിൽ

കേരളം

ആരാകും പ്രതിപക്ഷ നേതാവ്? പിണറായി വിജയനും കെ എൻ ബാലഗോപാലും സാധ്യതാ പട്ടികയിൽ

BigTV News Desk BigTV News Desk
May 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആരാകും പ്രതിപക്ഷ നേതാവ്? പിണറായി വിജയനും കെ എൻ ബാലഗോപാലും സാധ്യതാ പട്ടികയിൽ

പ്രതിപക്ഷ നേതാവാരെന്നതിനെ ചൊല്ലി എൽഡിഎഫിൽ സജീവ ചർച്ച. പ്രതിപക്ഷ നേതൃ പദവി ഏറ്റെടുക്കുന്നതിൽ പിണറായി വിജയന് താത്പര്യക്കുറവാണുള്ളത്. കെ എൻ ബാലഗോപാലിന്റെ പേരും സജീവ പരിഗണനയിലുണ്ട്. 13 മന്ത്രിമാർ തെരഞ്ഞെടുപ്പിൽ തോറ്റു, എൽഡിഎഫ് കൺവീനറും തോൽവിയുടെ കയ്പറിഞ്ഞു. പ്രതിപക്ഷ നേതാവാകാൻ സാധ്യതയുണ്ടായിരുന്ന കെ ശൈലജയും, ടി പി രാമകൃഷ്ണനും, പി രാജീവുമൊന്നും നിയമസഭയിലേക്ക് എത്തിയില്ല. വലിയ തോൽവിയുടെ ധാർമിക ഉത്തരവാദിത്വം പിണറായി വിജയനെ പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. പ്രതിപക്ഷ നേതാവാകാൻ ഇല്ല എന്ന വികാരമാണ് പിണറായി വിജയൻ അടുപ്പക്കാരോട് പങ്കുവെച്ചത്. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം ചർച്ച ചെയ്യും. കേന്ദ്ര കമ്മിറ്റി പിണറായി വിജയനോട് തന്നെ പദവി ഏറ്റെടുക്കാൻ ആവശ്യപ്പെട്ടാൽ മറ്റ് പേരുകൾ ഉണ്ടാകില്ല.

പ്രതിപക്ഷത്തുള്ള ഒരേയൊരു പോളിറ്റ് ബ്യൂറോ അംഗമാണ് പിണറായി വിജയൻ. ഇല്ലെങ്കിൽ കെ എൻ ബാലഗോപാലിനാണ് നറുക്ക് വീഴാൻ സാധ്യത. പിണറായി വിജയൻ അല്ലാതെ സിപിഐഎമ്മിൽ നിന്ന് ജയിച്ച് വന്ന ഒരേയൊരു കേന്ദ്ര കമ്മിറ്റി അംഗം എന്നതാണ് കെ എൻ ബാലഗോപാലിൻ്റെ ആനുകൂല്യം. പിന്നാലെ മന്ത്രിമാരും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുമായ സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ് എന്നിവരുടെ പേരുകൾക്കാണ് പരിഗണന. മുഹമ്മദ് റിയാസിനെ പ്രതിപക്ഷ നേതാവാക്കിയാൽ തലമുറ മാറ്റം നടപ്പിലാക്കാം. എന്നാൽ മുഖ്യമന്ത്രിയുടെ മരുമകൻ എന്ന പരിഹാസം ഉണ്ടാകുമോ എന്ന ഭയമാണ് സിപിഐഎമ്മിനെ ആ പരീക്ഷണത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. നിയമസഭയിൽ തലപ്പൊക്കമുള്ള നേതാക്കന്മാരുടെയും, മികച്ച പ്രാസംഗികരുടെയും അഭാവം ഇടതുപക്ഷത്തെ ബുദ്ധിമുട്ടിലാക്കും എന്നത് ഉറപ്പാണ്.

Tags:

#assembly #kn balagopal #LDF #opposition leader #Pinarayi Vijayan
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap