Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / മാരിടൈം ബോർഡ് കടുത്ത പരാജയം;ബോർഡ് പിരിച്ചി വിട്ട് സർക്കാർ,അസാധാരണ നടപടി 21 മാസം കാലാവധി ബാക്കിനിൽക്കെ

ഏറ്റവും പുതിയത്

മാരിടൈം ബോർഡ് കടുത്ത പരാജയം;ബോർഡ് പിരിച്ചി വിട്ട് സർക്കാർ,അസാധാരണ നടപടി 21 മാസം കാലാവധി ബാക്കിനിൽക്കെ

Jishitha Bigtv Jishitha Bigtv
July 8, 2026 1 min read
Share: Facebook Twitter WhatsApp Telegram
മാരിടൈം ബോർഡ് കടുത്ത പരാജയം;ബോർഡ് പിരിച്ചി വിട്ട് സർക്കാർ,അസാധാരണ നടപടി 21 മാസം കാലാവധി ബാക്കിനിൽക്കെ
തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ ഐ.എ.എസ് ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്

കേരള മാരിടൈം ബോർഡിനെ പിരിച്ചുവിട്ട് സർക്കാർ അസാധാരണ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് നടപടി. തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ ഐ.എ.എസ് പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.2017-ലെ കേരള മാരിടൈം ബോർഡ് ആക്ടിലെ 90-ാം വകുപ്പ് (1), (2) ഉപവകുപ്പുകൾ പ്രകാരം സർക്കാരിന് നിക്ഷിപ്തമായ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ബോർഡ് പിരിച്ചുവിട്ടത്. പ്രവർത്തനത്തിലും ഭരണത്തിലും മാരിടൈം ബോർഡ് പൂർണ പരാജയമാണെന്നാണ് സർക്കാർ ഉത്തരവിലെ വിലയിരുത്തൽ.

ബോർഡ് പിരിച്ചുവിടാൻ പ്രധാന കാരണമായി സി.എ.ജി റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലുകളാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. 2023 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ ബോർഡിൽ സാമ്പത്തിക അച്ചടക്കമില്ലായ്മയും ക്രമക്കേടുകളും കണ്ടെത്തിയതായി വിജ്ഞാപനത്തിൽ പറയുന്നു.തുറമുഖങ്ങളുമായി ബന്ധപ്പെട്ട റവന്യൂ കുടിശ്ശിക, ബജറ്റ് വിനിയോഗത്തിലെ വീഴ്ചകൾ, പദ്ധതികൾക്കുള്ള ഫണ്ടുകളുടെ കുറഞ്ഞ ഉപയോഗം, ബജറ്റ് വിഹിതമില്ലാത്ത ചെലവുകൾ, ഫണ്ടുകളുടെ അനാവശ്യ ധനവിനിയോഗം എന്നിവയും ബോർഡിനെതിരെ ഉയർന്ന പ്രധാന വിമർശനങ്ങളാണ്.

2022-23, 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിലെ വാർഷിക ഭരണ റിപ്പോർട്ടുകൾ നിയമസഭയ്ക്ക് മുന്നിൽ വയ്ക്കുന്നതിനായി സർക്കാരിന് സമർപ്പിക്കുന്നതിൽ ബോർഡ് തുടർച്ചയായി വീഴ്ച വരുത്തിയതായും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.സംസ്ഥാനത്തെ 17 ചെറുകിട തുറമുഖങ്ങളിൽ 13 എണ്ണവും നിലവിൽ അടിസ്ഥാന സൗകര്യങ്ങളോ പ്രവർത്തനങ്ങളോ ഇല്ലാത്ത പ്രവർത്തനരഹിത നിലയിലാണെന്നും സർക്കാർ വിലയിരുത്തുന്നു. 2047-ലെ മാരിടൈം ഔട്ട്‌ലുക്കും ദേശീയ മാരിടൈം നയവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളും കൈവരിക്കുന്നതിൽ ബോർഡ് പൂർണമായി പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ അടിയന്തര നടപടിയെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

Tags:

#gazette notification #kerala maritime board
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

ഏറ്റവും പുതിയത്

ഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നു

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap