വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള വിവാദ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ. കാസർകോട് പള്ളത്തടുക്ക സ്കൂൾ അധ്യാപകൻ ഗുരുപ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകൾക്കായി നടത്തിയ ഫ്രീഡം ക്വിസാണ് വിവാദമായത്.
‘ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്നായിരുന്നു വിവാദ ചോദ്യം. ഉത്തരസൂചികയിൽ വി.ഡി. സവർക്കർ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.പള്ളത്തടുക്ക സ്കൂൾ അധ്യാപകൻ ഗുരുപ്രസാദിന്റെ നേതൃത്വത്തിലാണ് ക്വിസിനുള്ള ചോദ്യങ്ങൾ തയ്യാറാക്കിയത്. വിവാദം ഉയർന്നതിന് പിന്നാലെയാണ് ഗുരുപ്രസാദിനെ സസ്പെൻഡ് ചെയ്തത്.
