Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / ലൈംഗിക കുറ്റവാളികളെ നിരീക്ഷിക്കാൻ ‘സ്പെക്ട്രം’ പദ്ധതി; 15,000 പേരെ വിവിധ റിസ്ക് വിഭാഗങ്ങളിലാക്കി തമിഴ്നാട് പോലീസ്

ഇന്ത്യ

ലൈംഗിക കുറ്റവാളികളെ നിരീക്ഷിക്കാൻ ‘സ്പെക്ട്രം’ പദ്ധതി; 15,000 പേരെ വിവിധ റിസ്ക് വിഭാഗങ്ങളിലാക്കി തമിഴ്നാട് പോലീസ്

Jishitha Bigtv Jishitha Bigtv
June 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
ലൈംഗിക കുറ്റവാളികളെ നിരീക്ഷിക്കാൻ ‘സ്പെക്ട്രം’ പദ്ധതി; 15,000 പേരെ വിവിധ റിസ്ക് വിഭാഗങ്ങളിലാക്കി തമിഴ്നാട് പോലീസ്
പദ്ധതിയുടെ ഭാഗമായി ഓരോ പ്രതിക്കും കളർ-കോഡുള്ള റിസ്‌ക് വിഭാഗം നൽകും

ലൈംഗിക കുറ്റകൃത്യങ്ങളിലെ പ്രതികളെ തരംതിരിച്ചു നിരീക്ഷിക്കാൻ പുതിയ പദ്ധതിയുമായി തമിഴ്നാട് പോലീസ്. കുറ്റവാളികൾ സൃഷ്ടിക്കുന്ന അപകടസാധ്യതയുടെ തോത് അനുസരിച്ചാകും തരംതിരിക്കുക . ‘സ്പെക്ട്രം’ എന്ന പേരിലുള്ള പദ്ധതി സംസ്ഥാനത്തിന്റെ ദക്ഷിണമേഖലയിലാണ് ആദ്യം നടപ്പാക്കുന്നത്. ഏകദേശം 15,000 ലൈംഗിക കുറ്റവാളികളെ വിവിധ റിസ്‌ക് വിഭാഗങ്ങളിലാക്കി നിരീക്ഷിക്കാനാണ് പദ്ധതി.

നിലവിൽ, കൂട്ടബലാത്സംഗക്കേസിലെ പ്രതിയെയും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കടന്ന കേസിൽ പ്രതിയായ യുവാവിനെയും പിന്തുടർന്ന് ശല്യം ചെയ്തതിന് കുടുങ്ങിയയാളെയും ഒരേ രീതിയിലാണ് പൊലീസ് രേഖകളിൽ പരിഗണിക്കുന്നത്. ഈ രീതിക്ക് പകരമായി, ഓരോ കേസിന്റെയും സ്വഭാവം, പ്രതിയുടെ കുറ്റചരിത്രം, വീണ്ടും കുറ്റകൃത്യം ചെയ്യാനുള്ള സാധ്യത എന്നിവ വിലയിരുത്തി പ്രത്യേകം വിഭാഗങ്ങളിലാക്കി നിരീക്ഷിക്കുകയാണ് സ്പെക്ട്രം പദ്ധതിയുടെ ലക്ഷ്യം.പദ്ധതിയുടെ ഭാഗമായി ഓരോ പ്രതിക്കും കളർ-കോഡുള്ള റിസ്‌ക് വിഭാഗം നൽകും. ഉയർന്ന അപകടസാധ്യതയുള്ളവരെ കൂടുതൽ കർശനമായി നിരീക്ഷിക്കുകയും താരതമ്യേന കുറഞ്ഞ അപകടസാധ്യതയുള്ളവരെ അതനുസരിച്ച് കൈകാര്യം ചെയ്യുകയും ചെയ്യും.

ദക്ഷിണ മേഖലയിൽ പ്രതിവർഷം ഏകദേശം 1,500 മുതൽ 2,000 വരെ ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ദക്ഷിണമേഖലാ ഐജി വിജയേന്ദ്ര ബിദാരി പറയുന്നു. ഇവയിൽ പലതും പരസ്പര സമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളോ വിവാഹങ്ങളോ ആയിരുന്നെങ്കിലും, പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടവയാണ്. അതിന് പോക്സോ (POCSO) നിയമപ്രകാരം കേസെടുക്കും. അതുപോലെ, ഒളിഞ്ഞുനോട്ടം (Voyeurism), ശല്യം ചെയ്യുന്ന വിധം തുറിച്ചുനോക്കൽ (Ogling), പിന്തുടരൽ (Stalking) തുടങ്ങിയ ശാരീരിക സ്പർശമില്ലാത്ത ലൈംഗിക കുറ്റകൃത്യങ്ങളും ഈ വിഭാഗത്തിൽപ്പെടും.

എന്നാൽ, പുതിയ ‘സ്പെക്ട്രം’ പദ്ധതിയിൽ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആവർത്തിച്ച് കുറ്റകൃത്യങ്ങൾ ചെയ്യുന്നവരിലും സമൂഹത്തിന് കൂടുതൽ ഭീഷണിയാകാൻ സാധ്യതയുള്ളവരിലുമാണ്.സ്പെക്ട്രം പദ്ധതിയുടെ ഭാഗമായി, ലൈംഗിക കുറ്റവാളികളെ നിറങ്ങളുടെ അടിസ്ഥാനത്തിലുള്ള എട്ട് വ്യത്യസ്ത റിസ്‌ക് വിഭാഗങ്ങളായി (colour-coded categories) തരംതിരിച്ച് നിരീക്ഷിക്കും.സ്പെക്ട്രം പദ്ധതി പൊതുസുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം, കുറ്റവാളികളെ അപകടസാധ്യതയുടെ തോത് അനുസരിച്ച് ശാസ്ത്രീയമായി നിരീക്ഷിക്കാൻ സഹായിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

Tags:

#sexual offence #spectrum project #tamilnadu police
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap