സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലാകും മഴ കനക്കുക. ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും വയനാട്, കോഴിക്കോട് ,മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുഉളതിനാൽ മലയോര തീരദേശ മേഖലകളിൽ ജാഗ്രത തുടരണം. കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. ഗുജറാത്ത് തീരം മുതൽ മധ്യകേരള തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതാണ് മഴ തുടരാൻ കാരണം. അതേസമയം നാളെ മുതൽ വീണ്ടും കാലവർഷത്തിന്റെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
