മലപ്പുറം വേങ്ങര റോഡിൽ പാണക്കാട് നിർമ്മാണ പ്രവർത്തനങ്ങൾക്കായി മണ്ണെടുത്ത സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറോട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ നിർദേശം. റോഡിലെ മണ്ണും മറ്റ് തടസ്സങ്ങളും അടിയന്തരമായി നീക്കാൻ പൊതുമരാമത്ത് വകുപ്പിനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്തിന്റെ സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുക.സംഭവസ്ഥലത്ത് ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകിയതായി അറിയിച്ചു.
പാണക്കാട് മണ്ണിടിച്ചിൽ; സുരക്ഷാ മുൻകരുതലുകൾക്ക് മന്ത്രി പി.കെ. ബഷീറിന്റെ നിർദേശം
