സംസ്ഥാനത്തെ സ്കൂളുകളിലെ ഈ അധ്യയന വർഷത്തെ ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ 20 വരെ നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി യോഗത്തിലാണ് പരീക്ഷാ തീയതികൾക്ക് അന്തിമ തീരുമാനമായത്.എൽ.പി. ക്ലാസുകൾക്കും രണ്ടാം വർഷ ഹയർസെക്കൻഡറി വിദ്യാർഥികൾക്കും പരീക്ഷ ഓഗസ്റ്റ് 14-നാണ് ആരംഭിക്കുക. ഓഗസ്റ്റ് 21-ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ച ശേഷം സ്കൂളുകൾ അവധിക്കായി അടയ്ക്കും.ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31-നാണ് സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുക. പുതിയ അക്കാദമിക് കലണ്ടറിനനുസരിച്ചാണ് പരീക്ഷയും അവധിയും ക്രമീകരിച്ചിരിക്കുന്നത്
ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ; സ്കൂളുകൾക്ക് ഓണാവധി 21 മുതൽ
