ജനപ്രിയനായകൻ ദിലീപിന്റെ പുതിയ ചിത്രം ‘D152’ന്റെ ഒഫീഷ്യൽ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ‘നീക്കം’ (Neekkam) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ജഗൻ ഷാജി കൈലാസാണ്. ഉർവ്വശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും അലക്സ് ഇ കുര്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
പല ലെയറുകളിലുള്ള സിനിമയുടെ ഗൗരവമേറിയ പ്രമേയത്തിലേക്കാണ് ടൈറ്റിൽ ഡിസൈൻ വിരൽ ചൂണ്ടുന്നത്. പരുക്കൻ മുഖഭാവത്തിലുള്ള ദിലീപിന്റെ കഥാപാത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ദിലീപിന്റെ 152-ാം സിനിമ കൂടിയാണിത്. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
വിബിൻ ബാലചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ദീപക് ദേവ് സംഗീത സംവിധാനവും മുജീബ് മജീദ് പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു.
അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. ചിത്രസംയോജനം സൂരജ് ഇ എസ് നിർവഹിക്കുന്നു. സമീറ സനീഷാണ് വസ്ത്രലങ്കാരം.
രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, മേയ്ക്കപ്പ് – റോണക്സ് സേവ്യർ, ആർട്ട് – സുനിൽ ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ – നോബിൾ ജേക്കബ് ഏറ്റുമാനൂർ, ആക്ഷൻ – മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ശ്യാമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ – മുകേഷ് വിഷ്ണു, പബ്ലിസിറ്റി ഡിസൈൻസ് – യെല്ലോ ടൂത്ത്സ്.
ജഗൻ ഷാജി കൈലാസിന്റെ വ്യത്യസ്തമായ സംവിധാന ശൈലിയിൽ ദിലീപിന്റെ പുത്തൻ വേഷപ്പകർച്ച കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ഉടൻ തന്നെ ഉർവ്വശി തിയേറ്റേഴ്സ് റിലീസ് തിയേറ്ററുകളിൽ എത്തിക്കും.
