ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദത്തിൽ അടുത്ത ആഴ്ച കോർ കമ്മിറ്റി യോഗം ചേരും. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേരളത്തിലെത്തിയ ശേഷമാകും യോഗം. പാർട്ടിക്കുള്ളിൽ നിന്ന് പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് വിഷയം വിശദമായി ചർച്ച ചെയ്യാൻ തീരുമാനം.
അതേസമയം, സാമ്പത്തിക ക്രമക്കേടിന്റെ വിവരങ്ങൾ ആദ്യ പരാതി ലഭിക്കുന്നതിന് മുമ്പേ തന്നെ കേന്ദ്ര നേതൃത്വത്തിന് വ്യക്തമായിരുന്നുവെന്നാണ് സൂചന. കേരള ഘടകം സമർപ്പിച്ച ഓഡിറ്റ് രേഖകൾ കേന്ദ്രത്തിന്റെ ആറംഗ സംഘം പരിശോധിച്ചപ്പോഴാണ് ക്രമക്കേടുകൾ കണ്ടെത്തിയതെന്നാണ് വിവരം.വിവാദം രൂക്ഷമായ സാഹചര്യത്തിൽ 140 മണ്ഡലങ്ങളിലെയും പ്രത്യേക ഓഡിറ്റും പുരോഗമിക്കുകയാണ്. വിഷയത്തിൽ കേന്ദ്ര നേതൃത്വം കൂടുതൽ കടുത്ത നിലപാട് സ്വീകരിക്കാനാണ് സാധ്യതയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
