പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പോത്തുണ്ടി ചെക്ക് പോസ്റ്റിന് മുകളിലെ തേക്കിൻകാട് ഭാഗത്താണ് അപകടമുണ്ടായത്.നെല്ലിയാമ്പതിയിലെ ഫാമിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്ന ജയന്തിയാണ് മരിച്ചത്.അപകടത്തിനിടെ ബസില്‍ നിന്ന് തെറിച്ചുവീണ ഇവർ ബസിനും മരത്തിനും ഇടയില്‍ കുടുങ്ങുകയായിരുന്നു.
ബസിൽ ഉണ്ടായിരുന്ന അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്,പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. സ്ഥലത്ത് ഫയർഫോഴ്സും പൊലീസും എത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
