സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . 8 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. വടക്കൻ കേരളത്തിൽ മഴ കനക്കും. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പസഫിക് സമുദ്രത്തിന് മുകളിലും ബംഗാൾ ഉൾക്കടലിന് മുകളിലും രൂപപ്പെട്ട ന്യൂനമർദ്ദങ്ങൾ കൂടുതൽ ശക്തി പ്രാപിച്ചാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ കനക്കും
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത;എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്
