പുതിയ സർക്കാർ രൂപീകരണ നടപടികൾ വേഗത്തിലാക്കി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട സതീശൻ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. യുഡിഎഫ് എംഎൽഎമാരുടെ പിന്തുണക്കത്തും ഗവർണർക്ക് കൈമാറി.തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. കോൺഗ്രസ് നിയമസഭാകക്ഷി യോഗം വി ഡി സതീശനെ ഏകകണ്ഠേന നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് സർക്കാർ രൂപീകരണ നടപടികൾ ആരംഭിച്ചത്.ഘടകകക്ഷികളുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും മന്ത്രിസഭാ പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നുമാണ് സൂചന. ദേശീയ കോൺഗ്രസ് നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.
ഗവർണറെ കണ്ട് വി ഡി സതീശൻ; പുതിയ സർക്കാർ തിങ്കളാഴ്ച അധികാരമേൽക്കും
