Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / സിൽവർ ലൈനിന് പകരം പുതിയ അതിവേഗ റെയിൽ; ഇ ശ്രീധരനുമായി സർക്കാർ ചർച്ച നടത്തും

കേരളം

സിൽവർ ലൈനിന് പകരം പുതിയ അതിവേഗ റെയിൽ; ഇ ശ്രീധരനുമായി സർക്കാർ ചർച്ച നടത്തും

Jishitha Bigtv Jishitha Bigtv
May 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
സിൽവർ ലൈനിന് പകരം പുതിയ അതിവേഗ റെയിൽ; ഇ ശ്രീധരനുമായി സർക്കാർ ചർച്ച നടത്തും
പുതിയ അതിവേഗപാതയ്ക്ക് പദ്ധതി തയ്യാറാക്കാനുള്ള ആലോചനയിൽ സംസ്ഥാന സർക്കാർ,ഇ ശ്രീധരനുമായി മുഖ്യമന്ത്രി ചർച്ച നടത്തും

സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ കേരളത്തിൽ അതിവേഗ റെയിൽ പദ്ധതിയെ വീണ്ടും സജീവ ചർച്ചയാക്കി സർക്കാർ. വിവാദങ്ങളും വലിയ ജനവിരുദ്ധ പ്രതിഷേധങ്ങളും ഏറ്റുവാങ്ങിയ സിൽവർ ലൈൻ ഉപേക്ഷിച്ചെങ്കിലും സംസ്ഥാനത്ത് അതിവേഗ ഗതാഗത സംവിധാനം അനിവാര്യമാണെന്ന നിലപാടിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്മാറിയിട്ടില്ല. അതിനാലാണ് ഇപ്പോൾ മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവച്ച ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ സാധ്യതകൾ സർക്കാർ ഗൗരവമായി  പരിശോധിക്കുന്നത്.അതിവേഗ റെയിൽ പദ്ധതിയുടെ സാധ്യതകൾ വിലയിരുന്നുന്നതിനായി ഇ ശ്രീധരനുമായി കൂടിക്കാഴ്ച്ച നടത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ ഇതിനകം തന്നെ താൽപര്യം അറിയിച്ചിട്ടുണ്ട്.സംസ്ഥാന സർക്കാരുമായി കൂടിക്കാഴ്ച്ചക്കും സഹകരണത്തിനും എപ്പോഴും സന്നദ്ധനാണെന്ന് ഇ ശ്രീധരനും വ്യക്തമാക്കി.ചർച്ച വൈകാതെ നടക്കും.

കഴിഞ്ഞ സർക്കാർ മുന്നോട്ടുവെച്ച സിൽവർ ലൈൻ പദ്ധതി വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഉയർന്ന ചെലവും വ്യാപക ഭൂമിയേറ്റെടുപ്പും പരിസ്ഥിതി ആശങ്കകളും ചൂണ്ടിക്കാട്ടിയായിരുന്നു യുഡിഎഫ് പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയത്. ഒടുവിൽ പദ്ധതി ഉപേക്ഷിക്കപ്പെട്ടെങ്കിലും കേരളത്തിന് വേഗതയേറിയ റെയിൽ ശൃംഖല അനിവാര്യമാണെന്ന വിലയിരുത്തലാണ് പുതിയ സർക്കാരിനുള്ളത്.തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നാല് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 465 കിലോമീറ്റർ അതിവേഗ റെയിൽ പാതയാണ് ഇ ശ്രീധരൻ മുന്നോട്ട് വെച്ചിട്ടുള്ളത്.180 കിലോമീറ്റർ വേഗതയിൽ മൂന്നുമണിക്കൂർ 20 മിനിറ്റുകൊണ്ട് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്തും.ചിലവ് സിൽവർ ലൈനിൻ്റെ പകുതി മാത്രം,തൂണുകൾ സ്ഥാപിച്ച് തയ്യാറാക്കുന്ന റെയിൽവേ പദ്ധതിക്ക് ഏറ്റെടുക്കേണ്ട ഭൂമിയും കുറവ്.നല്ല വില കൊടുത്ത് ഏറ്റെടുക്കുന്ന ഭൂമിയിൽ ബാക്കി സ്ഥലം ഉടമസ്ഥർക്ക് തന്നെ ഉപയോഗിക്കാമെന്നതിനാൽ സ്ഥലം ഏറ്റെടുക്കലിന് എതിർപ്പും കുറയും.മാത്രവുമല്ല  ശ്രീധരന്റെ പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ അംഗീകാരവും സാമ്പത്തിക സഹായവും എളുപ്പത്തിൽ കിട്ടുമെന്നും യുഡിഎഫിനറിയാം.

അതേസമയം, പിണറായി സർക്കാർ സ്വപ്നപദ്ധതിയായി അവതരിപ്പിച്ച സിൽവർ ലൈനെ ശക്തമായി എതിർത്ത യു ഡി എഫ് ഇപ്പോൾ പുതിയ അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ പ്രതിപക്ഷമായ ഇടതുപക്ഷം എന്ത് നിലപാട് സ്വീകരിക്കുമെന്നതും എന്ത് നിലപാടായിരിക്കും എടുക്കുകയെന്നതും എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്.

Tags:

#E Sreedharan #Kerala High Speed Railway #udf govt
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap