സ്വാതന്ത്ര്യദിനത്തിലെ സർക്കാർ പരിപാടിയിൽ വന്ദേമാതരം ആലപിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് മയപ്പെടുത്തി ബിജെപി. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ നിലവിൽ നിയമനടപടിക്ക് പോകേണ്ടതില്ലെന്നാണ് ബിജെപിയുടെ തീരുമാനം. എന്നാൽ മറ്റാരെങ്കിലും നിയമനടപടിക്ക് ഒരുങ്ങിയാൽ അവരെ പാർട്ടി പിന്തുണയ്ക്കും.
വരും ദിവസങ്ങളിൽ വന്ദേമാതരം വിവാദത്തിൽ പ്രതിഷേധ പരിപാടികൾ മാത്രമാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷൻ നിയമനടപടികൾ പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.എന്നാൽ ദേശീയഗാനം നിർബന്ധമായും ആലപിക്കണമെന്നതിന് നിയമപരമായ നിബന്ധനകളില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ബിജെപി നിലപാട് മയപ്പെടുത്തിയതെന്നാണ് സൂചന
