വാടാനപ്പള്ളിയിൽ കെസി അനുകൂല ഫ്ലെക്സ് സ്ഥാപിച്ചതിന് പിന്നിൽ സിപിഐഎം നേതാവ്. പ്രാദേശിക നേതാവ് അരവശ്ശേരി മുഹമ്മദ് കുറ്റസമ്മതം നടത്തുന്ന ശബ്ദരേഖ ബിഗ് ടിവിക്ക് ലഭിച്ചു. സിസിടിവി ക്യാമറയുള്ള കാര്യം അറിയില്ലായിരുന്നുവെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.‘കെ സി നയിക്കട്ടെ’ എന്ന തലക്കെട്ടിൽ സേവ് കോൺഗ്രസിന്റെ പേരിലായിരുന്നു ഫ്ലെക്സ് സ്ഥാപിച്ചത്. ഹൈക്കമാൻഡ് ഗ്രൂപ്പ് പോരും പ്രതിഷേധങ്ങളും അവസാനിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയ രാത്രിയിലായിരുന്നു സംഭവം. സംശയം തോന്നിയ കോൺഗ്രസ് പ്രവർത്തകർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവം പുറത്തായത്.കോൺഗ്രസ് പാർട്ടിയിൽ താൻ “വിപ്ലവം” നടത്തുകയായിരുന്നുവെന്നാണ് അരവശ്ശേരി മുഹമ്മദ് ശബ്ദരേഖയിൽ പറയുന്നത്. സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഫ്ലെക്സ് സ്ഥാപിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു.അതേസമയം, പ്രാദേശിക നേതാവിന്റെ നടപടിയെ സിപിഐഎം ജില്ലാ നേതൃത്വം തള്ളി. കോൺഗ്രസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അരവശ്ശേരി മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു.
വാടാനപ്പള്ളിയിൽ സേവ് കോൺഗ്രസ്സിന്റെ പേരിൽ കെസി ക്ക് ഫ്ളക്സ് വെച്ച സിപിഎം നേതാവ് സിസിടിവി ക്യാമറയിൽ കുടുങ്ങി
