വി.ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപിക്കുള്ളിലെ ഭിന്നതയും മറനീക്കി പുറത്തുവന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചടങ്ങിൽ പങ്കെടുത്തപ്പോൾ, ബിജെപി നിയമസഭാ കക്ഷി നേതാവ് വി മുരളീധരൻ വിട്ടുനിന്നു. ചാത്തന്നൂർ എംഎൽഎ ബി ബി ഗോപകുമാർ രാജീവ് ചന്ദ്രശേഖരനൊപ്പം ചടങ്ങിൽ എത്തിയതും ശ്രദ്ധേയമായി.സത്യപ്രതിജ്ഞ ചടങ്ങിൽ എല്ലാ ബിജെപി എംഎൽഎമാരും പങ്കെടുക്കണമെന്നായിരുന്നു രാജീവ് ചന്ദ്രശേഖറുടെ നിർദ്ദേശം. എന്നാൽ മുസ്ലിം ലീഗിന് നിർണായക സ്വാധീനമുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു വി മുരളീധരൻ. മുഖ്യമന്ത്രിയെ വരെ ലീഗ് നിർദ്ദേശിക്കുന്ന സർക്കാരിന്റെ ചടങ്ങിലേക്ക് എന്തിന് പോകണമെന്ന ചോദ്യവും അദ്ദേഹം ഉയർത്തിയിരുന്നു.നേരിട്ട് ക്ഷണിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തതിന മുരളീധരൻ വിമർശിച്ചു. നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോൾ കോൺഗ്രസ് എംപിമാർ എല്ലാം പങ്കെടുത്തിരുനോ എന്ന മറുചോദ്യവും മുരളീധരൻ ഉന്നയിച്ചു.െഅതേസമയം മുരളീധരന്റെ നിലപാടിനെ ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ പിന്തുണക്കുമ്പോൾ, സംസ്ഥാന അധ്യക്ഷന്റെ നിർദ്ദേശത്തിന് വില നൽകേണ്ടതുണ്ടെന്ന മറുപക്ഷ വാദവും ഉയരുന്നുണ്ട്. ഏതായാലും യുഡിഎഫിന്റെ പുതിയ സർക്കാർ അധികാരമേറ്റപ്പോൾ ബിജെപിക്കുള്ളിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വി മുരളീധരൻ വിട്ടുനിന്നു
