Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എൽ നിനോ പ്രതിഭാസം;കേരളത്തിൽ കാലവർഷം ദുർബലമാകുന്നുജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങൾക്കെതിരെ ആദർശ ക്യാമ്പയിനുമായി സമസ്തതമിഴ് നാട്ടിൽ 717 ടാസ്മാക് ഔട്ട്‌ലെറ്റുകൾക്ക് പൂട്ട് വീണു; പൂട്ടിയ മദ്യശാലകളുടെ കണക്ക് പുറത്തുവിട്ട് സർക്കാർശബരിമല സ്വർണ്ണകൊള്ള കേസ്;എ.പത്മകുമാറിന് സസ്പെൻഷൻ,കടുത്ത നടപടിയിലേക്ക് കടക്കാതെ സിപിഎംഡോ. കെ.ജെ. റീനയെ സ്ഥലംമാറ്റിയ ഉത്തരവിൽ തിരുത്ത്;15 ദിവസം അവധി എടുത്തെന്ന പരാമർശം നീക്കിതിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്ഥലംമാറ്റങ്ങളിൽ മന്ത്രി കെ മുരളീധരന് അതൃപ്തി; നാളെ ബോർഡ് യോഗം ചേരുംസംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട് ഏഴ് വയസുകാരൻ മരിച്ചു‘തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയം പാളി’; ഏറ്റുപറഞ്ഞ് സിപിഐഎംവിടാതെ അൻസിബ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ കോടതിയെ സമീപിച്ച് അൻസിബ ഹസൻകൊച്ചിയിൽ ഫൈറ്റ് മാസ്റ്റർ കാളിക്ക് നേരെ കല്ലേറ്; ആക്രമിച്ചത് ഗുണ്ടകളായ യൂസഫും സംഘവുംപുരുഷന്മാർക്ക് ഇന്ന് സൗജന്യ യാത്ര; എറണാകുളത്ത് വേറിട്ട പ്രതിഷേധവുമായി സ്വകാര്യ ബസുടമശബരിമല സ്വർണക്കൊള്ള; എസ്ഐടിയുടെ കുറ്റപത്രത്തിൽ ന്യൂനതയുണ്ടെങ്കിൽ പുതിയ സംഘം അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ഡോ. കെ.ജെ. റീനയെ സ്ഥലംമാറ്റിയ ഉത്തരവിൽ തിരുത്ത്;15 ദിവസം അവധി എടുത്തെന്ന പരാമർശം നീക്കി

കേരളം

ഡോ. കെ.ജെ. റീനയെ സ്ഥലംമാറ്റിയ ഉത്തരവിൽ തിരുത്ത്;15 ദിവസം അവധി എടുത്തെന്ന പരാമർശം നീക്കി

Jishitha Bigtv Jishitha Bigtv
June 15, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഡോ. കെ.ജെ. റീനയെ സ്ഥലംമാറ്റിയ ഉത്തരവിൽ തിരുത്ത്;15 ദിവസം അവധി എടുത്തെന്ന പരാമർശം നീക്കി
പരാമര്‍ശം ഒഴിവാക്കിയുള്ള പുതിയ ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി

ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയെ സ്ഥലംമാറ്റിയ ഉത്തരവിലെ വിവാദ പരാമർശം തിരുത്തി ആരോഗ്യവകുപ്പ്. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. രണ്ടര ദിവസത്തെ അവധിയെ 15 ദിവസമാക്കി രേഖപ്പെടുത്തിയെന്ന വിമർശനം ഉയർന്നതിനെ തുടർന്നാണ് നടപടി. പുതിയ ഉത്തരവിൽ മൂന്ന് വർഷത്തെ കാലാവധി പൂർത്തിയായതിനാലാണ് സ്ഥലംമാറ്റമെന്ന് വ്യക്തമാക്കുന്നു.അതേസമയം, ഡി.എച്ച്.എസ് സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയ നടപടിയെ പിന്തുണച്ച് മുൻമന്ത്രി കെ.ബി. ഗണേഷ്കുമാർ രംഗത്തെത്തി. ആരോഗ്യ മന്ത്രിയുടെ തീരുമാനം ശരിയായ നടപടിയാണെന്ന് അദ്ദേഹം പ്രതികരിച്ചു.ഡോ. റീനയെ മാറ്റിയ നടപടി സ്വാഗതാർഹമാണെന്ന് കേരള ഗവൺമെന്റ് നഴ്സസ് യൂണിയനും അറിയിച്ചു. ഡോ. റീന ഏകാധിപത്യ രീതിയിലാണ് പ്രവർത്തിച്ചതെന്നും നിരവധി പരാതികൾ ഉയർന്നിട്ടും മുൻപ് നടപടി ഉണ്ടായില്ലെന്നുമാണ് സംഘടനയുടെ ആരോപണം.

സര്‍ക്കാരുമായി സഹകരിച്ചു പോകണമെന്നും ഡിഎച്ച്എസ് ഏകപക്ഷീയമായി തീരുമാനമെടുത്തെന്നും മന്ത്രി കെ മുരളീധരന്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.അതേസമയം മന്ത്രിയുടെ വിശദീകരണം നിഷേധിക്കുകയാണ് കെ ജെ റീന. ദേവസ്വം വകുപ്പിന് ഡോക്ടര്‍മാരെ തരില്ലെന്ന് പറഞ്ഞിട്ടില്ലെന്നും കത്ത് നല്‍കിയത് ദേവസ്വം കമ്മീഷറുടെ നിര്‍ദ്ദേശപ്രകാരമെന്നും പ്രതികരണം.കഴിഞ്ഞ മൂന്ന് വര്‍ഷമായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്ന കെ ജെ റീനയെ പബ്ലിക് ഹെല്‍ത്ത് ലാബ് ഡയറക്ടറായി എറണാകുളത്തേക്കാണ് സ്ഥലംമാറ്റിയത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലമാറ്റം നടപടി തന്നെയെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെ മുരളീധരന്‍ സ്ഥിരീകരിച്ചിരുന്നു. വകുപ്പുമായി ആലോചിക്കാതെ തീരുമാനങ്ങള്‍ എടുത്തതിനാണ് നടപടി. അതേസമയം, നീതി നിഷേധിക്കപ്പെട്ടുവെന്നും കരുതിക്കൂട്ടിയുള്ള സ്ഥലമാറ്റമെന്നും മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ ജെ റീന പ്രതികരിക്കുകയും ചെയ്തു.

Tags:

#dr KJ Reena #health department #K Muraleedharan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

എൽ നിനോ പ്രതിഭാസം;കേരളത്തിൽ കാലവർഷം ദുർബലമാകുന്നു

കേരളം

ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങൾക്കെതിരെ ആദർശ ക്യാമ്പയിനുമായി സമസ്ത

ഏറ്റവും പുതിയത്

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്ഥലംമാറ്റങ്ങളിൽ മന്ത്രി കെ മുരളീധരന് അതൃപ്തി; നാളെ ബോർഡ് യോഗം ചേരും

Recent Posts

  • എൽ നിനോ പ്രതിഭാസം;കേരളത്തിൽ കാലവർഷം ദുർബലമാകുന്നു
  • ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങൾക്കെതിരെ ആദർശ ക്യാമ്പയിനുമായി സമസ്ത
  • തമിഴ് നാട്ടിൽ 717 ടാസ്മാക് ഔട്ട്‌ലെറ്റുകൾക്ക് പൂട്ട് വീണു; പൂട്ടിയ മദ്യശാലകളുടെ കണക്ക് പുറത്തുവിട്ട് സർക്കാർ
  • ശബരിമല സ്വർണ്ണകൊള്ള കേസ്;എ.പത്മകുമാറിന് സസ്പെൻഷൻ,കടുത്ത നടപടിയിലേക്ക് കടക്കാതെ സിപിഎം
  • ഡോ. കെ.ജെ. റീനയെ സ്ഥലംമാറ്റിയ ഉത്തരവിൽ തിരുത്ത്;15 ദിവസം അവധി എടുത്തെന്ന പരാമർശം നീക്കി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap