Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / എംജി സർവകലാശാലയിൽ ‘പാറ്റ’ പോസ്റ്റർ വിവാദം തുടരുന്നു;നാഷണൽ കോൺഫറൻസിനുള്ള ഫണ്ട് പിൻവലിക്കുമെന്ന് വിസിയുടെ മുന്നറിയിപ്പ്

കേരളം

എംജി സർവകലാശാലയിൽ ‘പാറ്റ’ പോസ്റ്റർ വിവാദം തുടരുന്നു;നാഷണൽ കോൺഫറൻസിനുള്ള ഫണ്ട് പിൻവലിക്കുമെന്ന് വിസിയുടെ മുന്നറിയിപ്പ്

Jishitha Bigtv Jishitha Bigtv
July 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
എംജി സർവകലാശാലയിൽ ‘പാറ്റ’ പോസ്റ്റർ വിവാദം തുടരുന്നു;നാഷണൽ കോൺഫറൻസിനുള്ള ഫണ്ട് പിൻവലിക്കുമെന്ന് വിസിയുടെ മുന്നറിയിപ്പ്
സർവകലാശാലയുടെ ഫണ്ട് ഉപയോഗിച്ചാണ് നാഷണൽ കോൺഫറൻസ് നടത്തുന്നത്

എംജി സർവകലാശാലയിലെ ‘പാറ്റ’ പോസ്റ്റർ വിവാദത്തിൽ നിലപാട് കടുപ്പിച്ച് വൈസ് ചാൻസലർ. നാഷണൽ കോൺഫറൻസുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ സ്ഥാപിച്ച പോസ്റ്ററിൽ ‘പാറ്റ’യുടെ ചിത്രം ഉൾപ്പെടുത്തിയതിനെ തുടർന്നാണ് കോൺഫറൻസിന് സർവകലാശാല അനുവദിച്ച ധനസഹായം പിൻവലിക്കുമെന്ന് യൂണിയന് മുന്നറിയിപ്പ് നൽകിയത്.

അടുത്ത മാസം ആദ്യം നടക്കാനിരിക്കുന്ന നാഷണൽ കോൺഫറൻസിന്റെ ഭാഗമായി വിദ്യാർഥി യൂണിയൻ ക്യാമ്പസിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ജന്തർ മന്ദറിലെ വിദ്യാർഥി പ്രതിഷേധത്തെ പരാമർശിച്ചുള്ള പോസ്റ്ററിൽ ‘പാറ്റ’യുടെ ചിത്രം ഉൾപ്പെടുത്തിയതാണ് വൈസ് ചാൻസലറുടെ എതിർപ്പിന് ഇടയാക്കിയത്. പോസ്റ്റർ ഉടൻ നീക്കം ചെയ്യണമെന്ന് വിസി ആവശ്യപ്പെട്ടെങ്കിലും, അതിന് പ്രതിഷേധമായി വിദ്യാർഥി യൂണിയൻ കൂടുതൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുകയായിരുന്നു.

തുടർന്നാണ് കോൺഫറൻസിന് സർവകലാശാല അനുവദിച്ച ധനസഹായം പിൻവലിക്കുമെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാർ യൂണിയന് കത്ത് നൽകിയത്.സർവകലാശാലയുടെ ഫണ്ട് ഉപയോഗിച്ചാണ് നാഷണൽ കോൺഫറൻസ് നടത്തുന്നത്. 375000 രൂപ ആകെ അനുവദിച്ചു. ഇതിൽ 281000 രൂപ വിദ്യാർത്ഥി യൂണിയന് കൈമാറി. ഈ പണം തിരികെ പിടിക്കുമെന്നാണ് രജിസ്ട്രാർ സർവകലാശാല യൂണിയന് നൽകിയ കത്തിൽ പറയുന്നത്.എന്നാൽ ഭീഷണിപ്പെടുത്തി പിൻവാങ്ങിക്കാനാവില്ലെന്നും, തങ്ങൾ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് യൂണിയന്റെ നിലപാട്.

എബിവിപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈസ് ചാൻസലർ നടപടിയെടുത്തതെന്നാണ് വിദ്യാർഥി യൂണിയന്റെ ആരോപണം. നിലവിലെ നിലപാട് തുടർന്നാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി. അതേസമയം, സർവകലാശാലയുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടിയിൽ രാഷ്ട്രീയ സന്ദേശമുള്ള പോസ്റ്ററുകൾ ഉൾപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് വൈസ് ചാൻസലർ. ഡോ. ഡി. മാവോയുടെ നിയമനവും സെനറ്റ് പുനഃസംഘടനയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നേരത്തെയും സർവകലാശാല ഭരണസമിതിയും വിദ്യാർഥി യൂണിയനും തമ്മിൽ തർക്കം നിലനിന്നിരുന്നു.

 

Tags:

#cockroach controversy #Kottayam #mg university
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap