തൃശൂർ അരിമ്പൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ ചാക്കിൽ നിന്ന് 6 എല്ലിൻ കഷ്ണങ്ങൾ കണ്ടെത്തി.സ്ത്രീയുടെ അടിവസ്ത്രവും ഇതോടൊപ്പം ലഭിച്ചു. അരിമ്പൂർ 14-ാം വാർഡിൽ ന്യൂജനറേഷൻ റോഡിനടുത്തുള്ള വാടകയ്ക്ക് താമസിക്കുന്ന ബാലനാണ് എല്ലിൻ കഷ്ണങ്ങൾ ലഭിച്ചത്.വീടിന് പുറകിലുള്ള കിണറ്റിൽ നിന്ന് വെള്ളം കോരുന്ന സമയത്ത് കിണറ്റിലേക്ക് മറ്റൊരു കയർ കാണുകയും, കയർ വലിച്ച് പൊക്കി കയറ്റിയപ്പോൾ പ്ലാസ്റ്റിക് ചാക്കിൽ കല്ല് കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയും തുടർന്ന് ചാക്കു വലിച്ച് കയറ്റി പരിശോധിച്ചപ്പോൾ ചാക്കിൽ 6 ഓളം ചെറിയ എല്ലിൻ കഷണങ്ങളും, ഒരു സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തിയത്.വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയ്ക്കാണ് സംഭവം. ബാലൻ വിവരമറിയിച്ചത് അനുസരിച്ച് DYSP അടക്കമുള്ള അന്തിക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി എല്ലിൻ കഷണങ്ങൾ കസ്റ്റഡിയിലെടുത്തു. സമീപകാലത്ത് കാണാതായവരുടെ വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.
അരിമ്പൂരിൽ കിണറ്റിൽ നിന്ന് എല്ലിൻ കഷ്ണങ്ങൾ കണ്ടെത്തി;പോലീസ് അന്വേഷണം ആരംഭിച്ചു
