ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. തിരുനട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് ആഴിയിൽ അഗ്നി പകരും.ചിങ്ങം ഒന്നായ നാളെ പുലർച്ചെ അഞ്ചുമണി മുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. ശബരിമല ഉൾക്കഴകത്തെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നാളെ നടക്കും.ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി പത്ത് മണിക്ക് ശബരിമല നട അടയ്ക്കും. ഓണക്കാല പൂജകൾക്കായി ഓഗസ്റ്റ് 24ന് വീണ്ടും നട തുറക്കും.
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
