Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽവ്യാജ ഒപ്പിട്ട് സാമ്പത്തിക തിരിമറി; മുൻ എംഎൽഎ സി സി മുകുന്ദന്റെ പിഎയെ അറസ്റ്റ് ചെയ്യാതെ പൊലീസ്മഴ കനക്കും;നാലു ദിവസത്തിനകം കാലവർഷം കേരളത്തിലെത്തും,വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുഓപ്പറേഷൻ തൂഫാൻ :തിരുവനന്തപുരത്ത് ലഹരി പരിശോധന ശക്തം; നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / വേനൽ മഴ ശക്തമാകും;അടുത്ത നാല് ദിവസം ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്  സാധ്യത

കേരളം

വേനൽ മഴ ശക്തമാകും;അടുത്ത നാല് ദിവസം ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്  സാധ്യത

BigTV News Desk BigTV News Desk
May 2, 2026 1 min read
Share: Facebook Twitter WhatsApp Telegram
വേനൽ മഴ ശക്തമാകും;അടുത്ത നാല് ദിവസം ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്  സാധ്യത
7 ജില്ലകളിൽ യെല്ലോ അലേർട്ട്. തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ ആദ്യവാരത്തോടെ കേരളത്തിൽ എത്തിയേക്കും

സംസ്ഥാനത്ത്  അടുത്ത നാല് ദിവസം ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്  സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിൽ നാളെ യെല്ലോ അലേര്‍ട്ട് ആണ്. വേനൽ മഴ ശക്തി പ്രാപിച്ചതിന് പിന്നാലെ താപനിലയും കുറയുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം പാലക്കാട് ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസിന് താഴെയെത്തി.
കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം വേനൽ മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും നേരിയ തോതിൽ കുറഞ്ഞു. പുറത്തുനിന്നുള്ള വൈദ്യുതി കൂടിയെത്തിയതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി എന്നാണ് വിലയിരുത്തൽ. കെഎസ്ഇബിക്ക് കീഴിലുള്ള പല ഡാമുകളിലും ജലനിരപ്പ് ഉയർന്നതും ആശ്വാസമായി. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം നീണ്ടുപോകില്ലെന്നാണ് പ്രതീക്ഷ.
അതേ സമയം കേരളത്തിൽ പല സ്ഥലങ്ങളിലും ഇന്നും ഉയർന്ന അൾട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയത്. കോന്നി, ചങ്ങനാശ്ശേരി, മൂന്നാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് യുവി സൂചിക ഏറ്റവും ഉയര്‍ന്നത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം

Tags:

#rain alert #summer rain #weather
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

ഏറ്റവും പുതിയത്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

ഇടുക്കി

തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്

Recent Posts

  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു
  • സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി
  • തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്
  • മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap