പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന സമിതിയിൽ ആയിരുന്നു തീരുമാനം എടുത്തത്. തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും പിണറായി വിജയൻ തന്നെ നയിക്കട്ടെ എന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. സിപിഐയുടെ എതിർപ്പ് കാര്യമാക്കേണ്ട എന്നായിരുന്നു യോഗ തീരുമാനം. സിപിഐഎമ്മിൽ നിന്ന് എതിർപ്പ് ഉയർന്നതുമില്ല. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നത്. ഇതോടെ കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയും, മുഖ്യമന്ത്രി പ്രതിപക്ഷ നേതാവും ആകുന്ന രാഷ്ട്രീയ കൗതുക കാഴ്ചയാണ് സംഭവിക്കുന്നത്.
പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ
