Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ വൻ എംഡിഎംഎ വേട്ട

എറണാകുളം

ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ വൻ എംഡിഎംഎ വേട്ട

Jishitha Bigtv Jishitha Bigtv
June 4, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ വൻ എംഡിഎംഎ വേട്ട
ലഹരി വിരുദ്ധ കാമ്പയിന്‍റെ ഭാഗമായി നടന്നുവരുന്ന ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ വ്യാപക പരിശോധന

കൊച്ചിയിൽ നടന്ന ഓപ്പറേഷൻ തൂഫാനിൽ വൻ എംഡിഎംഎ വേട്ട. ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 435 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായി. കളമശേരി സ്വദേശി ആഷിഫ്, പാലക്കാട് സ്വദേശി അർജുൻ, കാസർഗോഡ് സ്വദേശി രതീഷ് എന്നിവരാണ് തൃക്കാക്കരയിലെ ഫ്ലാറ്റിൽ നിന്ന് അറസ്റ്റിലായത്. വാഹന വ്യാപാരത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന അന്തർസംസ്ഥാന ലഹരി കടത്ത് ശൃംഖലയെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്തുവന്നത്.

കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ലഹരിമാഫിയയുടെ പ്രധാന കണ്ണിയാണ് ആഷിഫ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊല്ലംകുടിമുകളിലെ അൾട്ടിമ എയ്‌റോസ്‌കൈ അപ്പാർട്ട്‌മെന്റിലെ ഫ്ലാറ്റിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. വിതരണം നടത്തുന്നതിനായി തയ്യാറാക്കിയ നിലയിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ശനിയാഴ്ച ഡൽഹിയിൽ നിന്നെത്തിച്ച വലിയ ശേഖരത്തിന്റെ ഒരു ഭാഗമാണ് പരിശോധനയിൽ പിടികൂടിയത്.അർജുൻ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ നാല് ഗ്രാം എംഡിഎംഎയും പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവർ ലഹരിമരുന്ന് വീതംവെച്ച് വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

പ്രാഥമിക അന്വേഷണത്തിൽ, ആഷിഫ് കഴിഞ്ഞ ഒരു വർഷത്തിലേറെയായി വാഹനക്കച്ചവടത്തിന്റെ മറവിൽ ലഹരിമരുന്ന് കടത്തൽ നടത്തിവരികയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡൽഹി, ബെംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്ന് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ ലക്ഷങ്ങൾ നൽകി വാങ്ങി കേരളത്തിലേക്ക് എത്തിച്ചിരുന്നതായി അന്വേഷണ സംഘം പറയുന്നു. മൂന്ന് മാസം മുൻപ് ഡൽഹിയിൽ പോയ ആഷിഫ് അവിടെ നിന്ന് സെക്കൻഡ് ഹാൻഡ് ആഡംബര കാറുകൾ വാങ്ങി കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തുന്നതായിരുന്നു രീതി.ലഹരിമരുന്ന് കടത്തുന്നതിനായി ആഡംബര വാഹനങ്ങളിൽ രഹസ്യ കമ്പാർട്ട്മെന്റുകൾ സജ്ജീകരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ നിന്നെത്തിച്ച ഔഡി കാറിലാണ് കൊച്ചിയിലെത്തിയത്. ഇതേ വാഹനത്തിൽ ഒളിപ്പിച്ച ലഹരിമരുന്നിന്റെ ഒരു ഭാഗമാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.

പതിവായി ആഷിഫിൽ നിന്ന് ലഹരിമരുന്ന് വാങ്ങുന്നവരാണ് അർജുൻ, രതീഷ് എന്നിവർ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇവരിലൂടെ വ്യാപിച്ചിരിക്കുന്ന വിതരണ ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കുള്ള ഇടപാടുകളും പൊലീസ് പരിശോധിച്ചുവരുന്നു.പിടിച്ചെടുത്ത എംഡിഎംഎയുടെ മൊത്തം അളവിന്റെ നാലിരട്ടി വരെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് എത്തിയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ വിതരണ ശൃംഖലയും മറ്റ് ഇടപാടുകാരെയും കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Tags:

#kochi #mdma #operation toofan the narco hunt
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

എറണാകുളം

തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap