Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ഓപ്പറേഷൻ നുംഖോർ; കേരളത്തിലെ പ്രീമിയം യൂസ്ഡ് കാർ ഡീലർമാരിലേക്ക് അന്വേഷണം

കേരളം

ഓപ്പറേഷൻ നുംഖോർ; കേരളത്തിലെ പ്രീമിയം യൂസ്ഡ് കാർ ഡീലർമാരിലേക്ക് അന്വേഷണം

BigTV News Desk BigTV News Desk
May 16, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഓപ്പറേഷൻ നുംഖോർ; കേരളത്തിലെ പ്രീമിയം യൂസ്ഡ് കാർ ഡീലർമാരിലേക്ക് അന്വേഷണം

കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോറിൽ കേരളത്തിലെ പ്രീമിയം യൂസ്ഡ് കാർ ഡീലർമാരെ കേന്ദ്രീകരിച്ച് അന്വേഷണം. ഭൂട്ടാനിൽ നിന്ന് കടത്തിയ ആഢംബര കാറുകളിൽ ഭൂരിഭാഗവും വിറ്റഴിച്ചത് കേരളത്തിലെ യൂസ്ഡ് കാർ ഷോറൂമുകളിലൂടെയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഉന്നത ബന്ധങ്ങളുള്ള കോഴിക്കോട്ടെ റോഡ് വേ കാർസ് ഉടമ സെയ്ൻ മർവയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.

ഭൂട്ടാൻ വാഹന കള്ളക്കടത്തിൽ കേരളത്തിലെ കണ്ണികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ്. കള്ളക്കടത്ത് ഇടപാടുകളുടെ കിങ്പിൻ ബംഗാളുകാരൻ ബിശ്വജിത് ദാസിനെ പിടികൂടാനായതാണ് അന്വേഷണത്തിൽ നിർണായകമായത്. സീനിയർ ഐടി എഞ്ചിനീയറായ ബിശ്വജിത് ദാസിനെ ഫെബ്രുവരി 22ന് ഇന്ത്യ-ഭൂട്ടാൻ അതിർത്തിയിൽ നിന്നാണ് പിടികൂടിയത്. ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് നികുതി വെട്ടിച്ച് ആഢംബര സെക്കൻഡ് ഹാൻഡ് കാറുകളും എസ്‌യുവികളും ഇന്ത്യയിൽ എത്തിച്ചത് ദാസാണ്. ഇയാളുടെ കൂട്ടാളിയായ ഡെൽഹി സ്വദേശി വഴിയാണ് ഈ കാറുകൾ കേരളത്തിലെ പ്രീമിയം കാർ ഡീലർമാരുടെ കയ്യിലെത്തിയത്. കോഴിക്കോട്ടെ ‘റോഡ്‌വേ കാർസ്’ വഴി മാത്രം ഒരു ഡസനിലേറെ കള്ളക്കടത്ത് വാഹങ്ങൾ വിൽപന നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഉടമകളിൽ ഒരാളായ സെയ്ൻ മാർവയെ ഇതോടെ അറസ്റ്റ് ചെയ്തു. ഇവർ വിറ്റ ഒന്നരക്കോടിയിലേറെ വിലയുള്ള ഏഴ് കാറുകളും പിടിച്ചെടുത്തു. കളമശ്ശേരിയിലെ സിഗ്നേച്ചർ കാർസും കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുണ്ട്. ദുൽഖർ സൽമാന്റെ ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ച നിസാൻ പട്രോൾ വാഹനം ഇവിടെ നിന്നാണ് കണ്ടെത്തിയത്. ഉടമ എൽദോ പോളിന്റെ കയ്യിലായിരുന്നു വാഹനം. മലയാളത്തിലെ പ്രമുഖ നടന്മാർക്കും ബിസിനസുകാർക്കും ആഢംബര കാറുകൾ വിതരണം ചെയ്യുന്നതും ഇതേ ഡീലർമാരാണ്. കള്ളക്കടത്തിൽ നടന്മാരുടെ പങ്കും കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുണ്ട്.

അസമിലെ ആർടിഒ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു കള്ളക്കടത്ത്. ബോംഗൈഗാവ് ആർടിഒ ഓഫീസിൽ 464 കള്ളക്കടത്ത് വാഹനങ്ങൾക്ക് വ്യാജരേഖകളുണ്ടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഭൂരിഭാഗം വാഹനങ്ങളുടെയും ആദ്യ രജിസ്ട്രേഷൻ ലക്ഷദ്വീപിലെന്ന് കാണിക്കുന്ന വ്യാജരേഖകൾ ചമച്ചായിരുന്നു തട്ടിപ്പ്.

Tags:

#Car #customs #Dulquer Salman #Operation Numkhor #Premium Used Car dealer
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്

കണ്ണൂർ

നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

കേരളം

വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap