വേതന വർദ്ധന ആവശ്യപ്പെട്ട് തൃശ്ശൂർ ജൂബിലി മിഷൻ, അമല ആശുപത്രികളിലെ നേഴ്സുമാർ നടത്തുന്ന സമരത്തിന് ഇനിയും പരിഹാരമായില്ല. സമരം ഒരു മാസം പിന്നിട്ടെങ്കിലും മുഖം തിരിക്കുന്ന സമീപമാണ് ഇരു മാനേജ്മെന്റുകളും സ്വീകരിക്കുന്നത്. ലോക തൊഴിലാളി ദിനമായ നാളെ 10,000 കണക്കിന് നേഴ്സുമാരെ പങ്കെടുപ്പിച്ച ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാർച്ച് നടത്താനാണ് യുഎൻഎയുടെ തീരുമാനം.
വേദന വർദ്ധന ആവശ്യപ്പെട്ടുള്ള നേഴ്സുമാരുടെ സമരം 35 ആം ദിവസത്തിലേക്ക് കടന്നു. ഉപവാസ സമരം ആകട്ടെ പതിനാലാം ദിവസത്തിലേക്ക് പക്ഷേ ഇരു മാനേജ്മെന്റുകളും വെല്ലുവിളി മനോഭാവമാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് ആശുപത്രികളെല്ലാം വേദന വർധന അംഗീകരിച്ചിട്ടും ജൂബിലി മിഷൻ, അമല ആശുപത്രികൾ ചർച്ചയ്ക്ക് പോലും തയ്യാറാകാത്തതിൽ കടുത്ത പ്രതിഷേധമാണ് യുഎൻഎക്കുള്ളത്.
ലോക തൊഴിലാളി ദിനമായ നാളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേഴ്സുമാരെ അണിനിരത്തി ജൂബിലി മിഷൻ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്താനാണ് യുഎൻഎയുടെ തീരുമാനം. പ്രശ്നപരിഹാരമില്ലാത്ത പക്ഷം സമരം ശക്തമാക്കും.
