മലവെള്ളപ്പാച്ചിലിൽ കോഴിക്കോട് മുത്തപ്പൻപുഴയ്ക്ക് സമീപത്തെ താൽക്കാലിക പാലം തകർന്നു. തിരുവമ്പാടി–മറിപ്പുഴ റൂട്ടിലെ ഗതാഗതം തടസ്സപ്പെട്ടു. വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള യാത്രയ്ക്കായി ഒരുക്കിയിരുന്ന പാലമാണ് ഒഴുക്കിൽ ഒലിച്ചുപോയത്. മുത്തപ്പൻപുഴ മുസ്ലിം പള്ളിക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന സ്ഥിരം പാലത്തിന്റെ ഭാഗമായുള്ള താൽക്കാലിക സംവിധാനമാണ് അപകടത്തിൽ തകർന്നത്.ശക്തമായ മഴയെത്തുടർന്ന് തോട്ടിലൂടെ വൻതോതിൽ മലവെള്ളം കുത്തിയൊലിച്ച് വരികയായിരുന്നു. തുരങ്ക പാതയ്ക്കായുള്ള റോഡ് പണി നടക്കുന്നതിനാലാണ് പഴയ പാലം പൊളിച്ച് താൽക്കാലിക പാലം നിർമ്മിച്ചത്. വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്നായിരുന്നു മലവെള്ളപ്പാച്ചിൽ ഉണ്ടായത്.
കോഴിക്കോട് മലവെള്ളപ്പാച്ചിൽ താത്കാലിക പാലം ഒലിച്ചുപോയി
