വി ഡി സതീശൻ മന്ത്രിസഭയിൽ മുസ്ലിംലീഗിന്‍റെ മന്ത്രിമാരെ സംബന്ധിച്ച തീരുമാനം പൂർത്തിയായി. പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദീൻ, പി കെ ബഷീർ, കെ എം ഷാജി, വി ഇ അബ്ദുൽ ഗഫൂർ എന്നിവർ മന്ത്രിസഭയിലെത്തും. ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മന്ത്രിപ്പട്ടിക നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് കൈമാറി. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.ജനങ്ങൾ ജയിപ്പിച്ചതല്ല അവരുടെ ഉത്തരവാദിത്വം ഏൽപ്പിച്ചതാണ്. ഓരോ മണ്ഡലത്തിന്റെയും ഉത്തരവാദിത്വമാണ് ഓരോ എം എൽ എമാരെയും ജനങ്ങൾ ഏൽപ്പിച്ചിരിക്കുന്നത്. ആ ബോധ്യത്തോടെയായിരിക്കണം മന്ത്രിമാർ പ്രവർത്തിക്കാനെന്നും സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. പാറയ്ക്കൽ അബ്ദുള്ളയെയും എ കെ എം അഷ്റഫിനെയും മന്ത്രി പട്ടികയിൽ നിന്ന് ഒഴിവാക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്തേക്കും. ആറ് ക്യാബിനറ്റ് പദവിക്ക് ലീഗിന് അർഹതയുണ്ടെന്ന് നേതൃയോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്‌ലിം ലീഗ് മന്ത്രിമാരെ തീരുമാനിച്ചു; പ്രഖ്യാപനം വൈകീട്ട് 5ന്
