സംസ്ഥാനത്ത് കാലവർഷ പ്രഖ്യാപനം നാളെ ഉണ്ടായേക്കും. കേരള തീരത്തെ ചക്രവാതച്ചുഴി ദുർബലമായതോടെ പടിഞ്ഞാറൻ കാറ്റിൻ്റെ വേഗത കൂടിയതായാണ് കാലാവസ്ഥാ വകുപ്പിൻ്റെ നിഗമനം. നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ തീരദേശ മേഖലയിലും ജാഗ്രതാ നിർദേശമുണ്ട്. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് കാലവർഷം ഉടൻ എത്തും; നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
