മിൽമ പാൽ വില വർധനയ്ക്ക് അനുമതി നൽകി സർക്കാർ. 4 രൂപ വരെ വർധിക്കാൻ സാധ്യത. 29 ന് യോഗം ചേരും. കാലിത്തീറ്റയുടെയും മറ്റ് ഉൽപ്പാദന സാമഗ്രികളുടെയും വില വർധിച്ചതിനാൽ ക്ഷീര കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനാണ് ഈ തീരുമാനം.
വർധിപ്പിക്കുന്ന തുകയുടെ ഭൂരിഭാഗവും കർഷകർക്ക് തന്നെ നൽകുമെന്നാണ് മിൽമ അറിയിച്ചിരിക്കുന്നത്. 4 രൂപ മുതൽ 6 രൂപവരെ വർധിപ്പിക്കാൻ നേരത്തെ മിൽമ ചെയർമാൻ സർക്കാരിനോട് അനുവാദം ചോദിച്ചിരുന്നു.
മില്‍മയ്ക്ക് നേരിട്ട് പാല്‍വില കൂട്ടാനുള്ള അധികാരമുണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ വിലവര്‍ധന നടപ്പാക്കാനാവൂ എന്നായിരുന്നു ചെയര്‍മാന്റെ നിലപാട്. ആറ് മാസം മുന്‍പ് വില കൂട്ടാന്‍ മില്‍മ തീരുമാനിച്ചെങ്കിലും തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. നാളത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പാല്‍വില കൂട്ടാന്‍ മില്‍മ തീരുമാനിച്ചാല്‍ മേയ് ഒന്ന് മുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരും.
