Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / വിവാദ കമ്പനിക്ക് വീണ്ടും കരാർ; മെഡിക്കൽ സർവീസസ് കോർപറേഷൻ നടപടിയെ ന്യായീകരിച്ച് റിപ്പോർട്ട്

കേരളം

വിവാദ കമ്പനിക്ക് വീണ്ടും കരാർ; മെഡിക്കൽ സർവീസസ് കോർപറേഷൻ നടപടിയെ ന്യായീകരിച്ച് റിപ്പോർട്ട്

Jishitha Bigtv Jishitha Bigtv
July 10, 2026 1 min read
Share: Facebook Twitter WhatsApp Telegram
വിവാദ കമ്പനിക്ക് വീണ്ടും കരാർ; മെഡിക്കൽ സർവീസസ് കോർപറേഷൻ നടപടിയെ ന്യായീകരിച്ച് റിപ്പോർട്ട്
മാർച്ച് 11ന് വിളിച്ച ടെൻഡറിൽ മെയ് ആറാം തീയതിയോടെ ഓർഡർ നൽകി ആദ്യഘട്ട 20 ശതമാനം ബ്ലീച്ചിങ് പൗഡർ വാങ്ങുകയും ചെയ്തു

നിലവാരമില്ലാത്ത ബ്ലീച്ചിങ് പൗഡർ വിതരണം ചെയ്തെന്ന ആരോപണം നേരിട്ട കമ്പനിക്ക് വീണ്ടും ടെൻഡർ നൽകിയ നടപടിയെ ന്യായീകരിച്ച് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ. ടെൻഡറിൽ പങ്കെടുത്ത ഏക കമ്പനിക്കാണ് ബോർഡ് അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിച്ച് വിതരണാനുമതി നൽകിയതെന്നാണ് ആരോഗ്യമന്ത്രിക്ക് കൈമാറുന്ന റിപ്പോർട്ടിലെ വിശദീകരണം.

കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് ഉത്തർപ്രദേശ് ആസ്ഥാനമായ ബങ്കേ ബിഹാറി കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വാങ്ങിയ ബ്ലീച്ചിങ് പൗഡറിന്റെ നിലവാരത്തെച്ചൊല്ലി വിവാദമുയർന്നത്. നിലവാരമില്ലാത്ത ബ്ലീച്ചിങ് പൗഡറാണ് 2023-ൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ മൂന്ന് ഗോഡൗണുകളിൽ തീപിടിത്തത്തിന് കാരണമായതെന്നായിരുന്നു അഗ്നിശമനസേനയുടെ കണ്ടെത്തൽ. തിരുവനന്തപുരം ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ ഒരു അഗ്നിശമനസേന ഉദ്യോഗസ്ഥൻ മരിക്കുകയും, അദ്ദേഹത്തിന്റെ കുടുംബത്തിന് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു.

എന്നിട്ടും അതേ കമ്പനിയുടെ തന്നെ ബ്ലീച്ചിങ് പൗഡർ വാങ്ങാനാണ് കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്തെ ടെണ്ടറിൽ തീരുമാനിച്ചത്. മാർച്ച് 11ന് വിളിച്ച ടെൻഡറിൽ മെയ് ആറാം തീയതിയോടെ ഓർഡറും നൽകി. ആദ്യഘട്ട 20 ശതമാനം സ്വീകരിക്കുകയും ചെയ്തു. മഴക്കാലത്തിനു മുൻപേ ബ്ലീച്ചിങ് പൗഡർ സംഭരിക്കാനാണ് എന്നാണ് അധികൃതരുടെ വിമർശനം.

അതേസമയം, ടെൻഡറിൽ ഒരേയൊരു കമ്പനി മാത്രമാണ് പങ്കെടുത്തതെങ്കിൽ റീ-ടെൻഡർ വിളിക്കണമെന്ന ചട്ടം പാലിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എന്നാൽ, ബോർഡ് അംഗീകരിച്ച നടപടിക്രമങ്ങൾ പൂർണമായി പാലിച്ചാണ് കരാർ നൽകിയതെന്നാണ് മെഡിക്കൽ സർവീസസ് കോർപറേഷന്റെ നിലപാട്.49.96 രൂപ നിരക്കിൽ 15.59 ലക്ഷം കിലോ ബ്ലീച്ചിങ് പൗഡർ വാങ്ങുന്നതിനാണ് 7.32 കോടി രൂപയുടെ കരാർ നൽകിയത്. കഴിഞ്ഞ ടെൻഡറിനേക്കാൾ 14 രൂപ വരെ കുറച്ചാണ് ബംഗെ ബിഹാറി പുതിയ ടെണ്ടർ വിളിച്ചതെന്നും ഇതും പരിഗണിക്കാൻ കാരണമായെന്നാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ വിശദീകരണം. ഇടപാടിൽ ദുരൂഹതയുണ്ടെന്ന പരാതികൾ ഉയർന്നതിനെ തുടർന്നാണ് ആരോഗ്യമന്ത്രി വിശദീകരണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. എന്നാൽ ആരോഗ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലും കോർപറേഷൻ നടപടികളെ ന്യായീകരിക്കുന്ന വിശദീകരണങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Tags:

#Banke Behari Chemicals Private Limited #bleaching powder #kerala medical service corporation limited #kmscl
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap