മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന നാല് വാർഡുകളിലും സിറ്റിങ് സീറ്റുകൾ നിലനിർത്തി മുന്നണികൾ. രണ്ട് വാർഡുകളിൽ യുഡിഎഫും രണ്ട് വാർഡുകളിൽ എൽഡിഎഫുമാണ് വിജയം.വേങ്ങര മൂന്നാം വാർഡ് പൂങ്കുടായയിൽ മുസ്ലിം ലീഗ് സ്ഥാനാർഥി ഹസീന ഫസൽ 808 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. താനാളൂർ ഒന്നാം വാർഡ് മൂലയ്ക്കലിൽ ലീഗ് സ്ഥാനാർഥി വി.പി.ഒ. ബുഷ്റയ്ക്ക് 488 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം.
മങ്കട നാലാം വാർഡ് കടന്നമണ്ണയിൽ സിപിഐ സ്ഥാനാർഥി പാത്തുട്ടി അബ്ദുറഹ്മാൻ 48 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വെൽഫെയർ പാർട്ടി–യുഡിഎഫ് സഖ്യത്തെയാണ് എൽഡിഎഫ് പരാജയപ്പെടുത്തിയത്.കാലടി വെറൂർ വാർഡിൽ സിപിഎമ്മിലെ അഭിലാഷ് 341 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.കാലടിയിലും താനാളൂരിലും ബിജെപി രണ്ടാം സ്ഥാനം നിലനിർത്തി. വേങ്ങരയിലും താനാളൂരിലും യുഡിഎഫ് ഭൂരിപക്ഷം ഉയർത്തുകയും ചെയ്തു.
