Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കോഴിക്കോട് ചേവായൂരിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; 18 ദിവസമായിട്ടും കണ്ടെത്താനായില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

കേരളം

കോഴിക്കോട് ചേവായൂരിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; 18 ദിവസമായിട്ടും കണ്ടെത്താനായില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

Jishitha Bigtv Jishitha Bigtv
June 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
കോഴിക്കോട് ചേവായൂരിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; 18 ദിവസമായിട്ടും കണ്ടെത്താനായില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
സംഭവം നടന്ന് 18 ദിവസം പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്നും അന്വേഷണം ഇഴയുകയാണെന്നും പോലീസ് അറിയിച്ചു

ചേവായൂർ സ്വദേശിയായ 16 വയസ്സുകാരി അയ മെഹ്‌റയെ കാണാതായിട്ട് 18 ദിവസം പിന്നിട്ടു. പെൺകുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട്  നോട്ടീസ് പുറത്തിറക്കി. കഴിഞ്ഞ മാസം 15-നാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്.പൊലീസ് അന്വേഷണത്തിൽ, കോഴിക്കോട് സ്വദേശികളായ വസിം, ആത്മജു എന്നിവരാണ് കുട്ടിയെ കൊണ്ടുപോയതെന്ന് കണ്ടെത്തിയിരുന്നു. ഇരുവരും ആലുവയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയതായി അറിയുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് പരിചയം ഉണ്ടായതെന്നും പെൺകുട്ടി പറഞ്ഞതനുസരിച്ചാണ് കൂട്ടിക്കൊണ്ടുപോയതെന്നും ഇരുവരും മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി. പ്രായപൂർത്തിയായ 19 വയസാണെന്ന് പെൺകുട്ടി പറഞ്ഞതായും അന്വേഷണത്തിൽ വ്യക്തമായി.

പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസായതിനാൽ ഗുരുതര വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ഇരുവരും പെൺകുട്ടിയെ തിരിച്ചയച്ചതായി വിവരം ലഭിച്ചു. തുടർന്ന് തൃശൂരിൽ ബസിൽ എത്തിയ പെൺകുട്ടി പിന്നീട് എങ്ങോട്ട് പോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല.തൃശൂരിലെ ഒരു മൊബൈൽ കടയിൽ ഫോൺ ചാർജ് ചെയ്ത് സുഹൃത്തുക്കളെ വിളിച്ച് പണം ആവശ്യപ്പെട്ടതായി സൂചനയുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പിന്നീട് കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.150 സെ.മീ ഉയരം, മെലിഞ്ഞ ശരീരം, വെളുത്ത നിറം, മൂക്കിൽ കറുത്ത മറുക് എന്നിവയാണ് തിരിച്ചറിയൽ അടയാളങ്ങൾ. വിവരമുള്ളവർ ചേവായൂർ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Tags:

#aya mehra #Kozhikode #look out notice
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap