Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പാലായിൽ പ്രളയക്കെടുതി തുടരുന്നു; മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ടിന് ശമനമില്ല

കേരളം

പാലായിൽ പ്രളയക്കെടുതി തുടരുന്നു; മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ടിന് ശമനമില്ല

Jishitha Bigtv Jishitha Bigtv
August 2, 2026 1 min read
Share: Facebook Twitter WhatsApp Telegram
പാലായിൽ പ്രളയക്കെടുതി തുടരുന്നു; മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ടിന് ശമനമില്ല
തീരദേശ മേഖലകളിലെ നാശനഷ്ടം കുറയ്ക്കാൻ കടൽഭിത്തി നിർമാണം വേഗത്തിലാക്കും

കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ മഴയ്ക്ക് ശമനമായെങ്കിലും പാലാ നഗരത്തിലെ ദുരിതത്തിന് ഇതുവരെ അറുതിയായിട്ടില്ല. പാലാ ടൗണിലും സമീപ പ്രദേശങ്ങളിലും ഇപ്പോഴും വ്യാപകമായ വെള്ളക്കെട്ടാണ് തുടരുന്നത്. വരും മണിക്കൂറുകളിലും മഴ മാറിനിന്നാൽ മാത്രമേ സ്ഥിതി മെച്ചപ്പെടുകയുള്ളൂവെന്ന പ്രതീക്ഷയിലാണ് അധികൃതരും നാട്ടുകാരും.

ഇന്നലെ രാവിലെയാണ് മീനച്ചിലാർ കരകവിഞ്ഞ് പാലാ മേഖലയിലേക്ക് പ്രളയജലം ഒഴുകിയെത്തിയത്. പാലാ ടൗണിലും സമീപ പ്രദേശങ്ങളിലും പലയിടങ്ങളിലും പത്ത് അടി വരെ വെള്ളം ഉയർന്നു. മീനച്ചിലാറിന്റെ തീരത്ത് നിന്ന് അര കിലോമീറ്ററിലേറെ അകലെയുള്ള പ്രദേശങ്ങളിലേക്കും വെള്ളം വ്യാപിച്ചതോടെ നൂറുകണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. ഗതാഗതവും ദൈനംദിന ജീവിതവും പൂർണമായും താറുമാറായി.

ജില്ലയുടെ മലയോര മേഖലയിൽ ഇന്നലെ രാത്രി മുതൽ മഴയ്ക്ക് കാര്യമായ ശമനമുണ്ട്. മീനച്ചിലാറിലെ ജലനിരപ്പും കുറഞ്ഞെങ്കിലും പാലായിലെ വെള്ളക്കെട്ടിൽ കാര്യമായ കുറവ് വന്നിട്ടില്ല. പൂഞ്ഞാറിലും ഈരാറ്റുപേട്ടയിലും സ്ഥിതി മെച്ചപ്പെട്ടെങ്കിലും പാലാ നഗരത്തിലും സമീപ പ്രദേശങ്ങളിലും വീടുകളിലും ഹോസ്റ്റലുകളിലും കുടുങ്ങിക്കിടക്കുന്നവരെ ഫയർഫോഴ്‌സും മറ്റ് രക്ഷാപ്രവർത്തക സംഘങ്ങളും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ തുടരുകയാണ്.

മുൻകാലങ്ങളിൽ പ്രളയജലം ഒരു ദിവസത്തിനുള്ളിൽ ഇറങ്ങിപ്പോകുന്നതായിരുന്നു പതിവ്. എന്നാൽ ഇത്തവണ വെള്ളക്കെട്ട് ദീർഘനേരം തുടരുന്നത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുകയാണ്. ഇനി മലയോര മേഖലയിൽ മഴ പൂർണമായി ശമിച്ചാൽ മാത്രമേ പാലാ നഗരത്തിലെ വെള്ളക്കെട്ടിന് കാര്യമായ ആശ്വാസമുണ്ടാകൂവെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Tags:

#flash flood #heavy rain #Kottayam #pala
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap