Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാമ്പുകൾ; പത്തനംതിട്ട ഒഴികെ സ്ഥിതി നിയന്ത്രണവിധേയമെന്ന് ഉന്നതതല യോഗം

കേരളം

സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാമ്പുകൾ; പത്തനംതിട്ട ഒഴികെ സ്ഥിതി നിയന്ത്രണവിധേയമെന്ന് ഉന്നതതല യോഗം

Jishitha Bigtv Jishitha Bigtv
August 3, 2026 1 min read
Share: Facebook Twitter WhatsApp Telegram

സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം സ്ഥിതിഗതികൾ അവലോകനം ചെയ്തു. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും യോഗം വിലയിരുത്തി.

സംസ്ഥാനത്ത് നിലവിൽ 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,018 പേരാണ് കഴിയുന്നത്. പത്തനംതിട്ടയിലെ രക്ഷാപ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി കൊല്ലത്ത് നിന്ന് 14 ബോട്ടുകളും സുലൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. എൻഡിആർഎഫ് സംഘങ്ങളും വിവിധ ജില്ലകളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലാ കളക്ടർമാരുമായി തുടർച്ചയായി അവലോകന യോഗങ്ങൾ നടത്തുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 15 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഏഴ് പേരെ കാണാതായിട്ടുണ്ട്. 165 ഹെക്ടർ കൃഷിയിടത്തിൽ നാശനഷ്ടമുണ്ടായതായും വിലയിരുത്തൽ. ദുരന്തത്തിൽ മരിച്ചവരുടെ സംസ്കാരച്ചെലവിനായി 10,000 രൂപയും, വീടുകളിൽ വെള്ളം കയറിയവർക്ക് അടിയന്തര സഹായമായി 10,000 രൂപയും നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.

വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങി വീട് നിർമിക്കാനുള്ള ധനസഹായം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷമായി വർധിപ്പിച്ചു. വീട് നിർമാണത്തിനുള്ള സഹായം നാല് ലക്ഷത്തിൽ നിന്ന് ആറ് ലക്ഷമായും ഉയർത്തി. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരവും വർധിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. എത്രത്തോളം വർധിപ്പിക്കണമെന്ന് കൃഷിവകുപ്പിന്റെ ശുപാർശ ലഭിച്ച ശേഷം മന്ത്രിസഭ തീരുമാനമെടുക്കും.

ആശുപത്രികളിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ചുമതലയുള്ള ജില്ലകളിൽ മന്ത്രിമാർ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:

#flash flood #heavy rain #high level meeting
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

കേരളം

അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap