സംസ്ഥാന പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. വെബ്സൈറ്റിന്റെ ഹോം പേജിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടു.സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ വെബ്സൈറ്റിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനും വെബ്സൈറ്റിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു.
ഹാക്കിംഗിന് പിന്നിൽ വിദേശത്തുനിന്നുള്ള ഹാക്കർമാരാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേരള പൊലീസിന്റെ സൈബർ വിഭാഗം അന്വേഷണം ആരംഭിച്ചു.വെബ്സൈറ്റിന്റെ സുരക്ഷാ വീഴ്ചയും ഹാക്കിംഗിന്റെ ഉറവിടവും കണ്ടെത്തുന്നതിനായി സൈബർ സെല്ലും കേരള പൊലീസിന്റെ ഹൈടെക് ക്രൈം എൻക്വയറി സെല്ലും വിശദമായ പരിശോധന നടത്തിവരികയാണ്.
