മാർത്താണ്ഡത്തെ സ്വകാര്യ നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനി അൻസിജി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നൽകി. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാണ് ആവശ്യം.കുടുംബത്തിന്റെ ആവശ്യപ്രകാരം ആർഡിഒയുടെ നേതൃത്വത്തിൽ പോസ്റ്റ് മാർട്ടം നടപടികൾ ഇന്ന് നടക്കും. അതേസമയം, കോളേജ് മാനേജ്മെന്റിനെതിരെ കൂടുതൽ വിദ്യാർത്ഥികൾ രംഗത്തെത്തി. അധ്യാപകർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധ സമരവുമായി രംഗത്തിറങ്ങുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.
മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
